സൗരയൂഥത്തിൽ നക്ഷത്രങ്ങൾക്കിടയിലായി ഒരു വസ്തു അനിയന്ത്രിമായ അമിത വേഗതയിൽ സഞ്ചരിക്കുന്നുണ്ടെന്ന സൂചന നൽകി മുതിർന്ന ഹാർവാർഡ് ജ്യോതിശാസ്ത്രജ്ഞൻ. ഈ വസ്തു(3I/ATLAS) പ്രകൃതിയുടെ ഭാഗമായ ഒന്നല്ലെന്നും ഒരു പറക്കുംതളികയാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു. വമ്പൻ വലിയപ്പമുള്ള ഈ വസ്തു ചിലിയിലെ ഡീപ്പ് റാൻഡം സർവേ ടെലസ്ക്കോപ്പിലൂടെ ജൂലായ് ആദ്യ വാരത്തിലാണ് കണ്ടെത്തിയതെന്ന് ഹാർവാർഡ് അസ്ട്രോണമി ഡിപ്പാർട്ട്മെന്റ് മേധാവിയായ പ്രൊഫസർ അവി ലോബ് പറയുന്നു. അതേസമയം നാസ പറയുന്നത് ഈ വസ്തു, ഒരു വാൽനക്ഷത്രമാണെന്നും അത് ഭൂമിക്കൊരു ഭീഷണിയല്ലെന്നുമാണ്. എന്നാല് ഈ വസ്തുവിന്റെ രൂപത്തിലുള്ള പ്രത്യേകതയാണ് ചോദ്യങ്ങൾ ഉയർത്തുന്നതെന്നാണ് ലോബ് വാദിക്കുന്നത്. മറ്റേതോ ലോകത്തിൽ നിന്നുള്ള ബുദ്ധിയും വിവരവുമുള്ള ഒരു കൂട്ടം സൃഷ്ടിച്ചതാണിതെന്നാണ് അദ്ദേഹത്തിന്റെ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്.
വാൽനക്ഷത്രങ്ങൾക്ക് സാധാരണയായി വാലിന് സമാനമായി ഒരു ഘടനയുണ്ടാകും. പക്ഷേ ഇവിടെ ആ പ്രകാശം, ഈ വസ്തുവിന്റെ മുന്നിലായാണ്. ഇതാദ്യമാണ് ഇത്തരമൊരു വസ്തു കണ്ടെത്തുന്നത്. ഒരിക്കലും ഒരു വാൽനക്ഷത്രം ഇത്തരത്തിൽ പ്രകാശിക്കില്ലെന്നും ലോബ് ചൂണ്ടിക്കാട്ടുന്നു. 3I/ATLAS എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു നമ്മുടെ നാശത്തിനാണോ നല്ലതിനാണോ എന്നതിനെക്കാൾ മുമ്പ് ഇത്തരത്തിലുള്ള വസ്തുക്കൾ പാറ തന്നെയാണോ എന്ന് ഉറപ്പുവരുത്തേണ്ടത് ഉണ്ടെന്നും ലോബ് പറയുന്നു.
നാസ പറയുന്നത് ഇപ്പോൾ ഏകദേശം 270 മില്യൺ കിലോമീറ്റർ അകലെയുള്ള ഈ വസ്തു, ഈ വർഷം ഒക്ടോബർ 31 ആകുമ്പോൾ സൂര്യന് അടുത്തേക്ക് എത്തുമെന്നാണ്. നാസ ഇതുവരെ സൗരയൂഥത്തിന് പുറത്ത് നിന്ന് ഉത്ഭവിച്ച വസ്തുവെന്ന സ്ഥിരീകരിച്ചിട്ടുള്ള മൂന്നെണ്ണത്തിൽ ഒരെണ്ണം ഈ 3I/ATLASയാണ്. ഇതിന്റെ ഭ്രമണപഥം ഹൈപ്പർബോളിക്ക് രൂപത്തിനായതിനാൽ സൂര്യനെ വലംവയ്ക്കുന്നില്ല. മാത്രമല്ല ഈ സൂര്യനോട് അടുത്തെത്തുന്ന സമയം മറുവശത്തായിരിക്കും ഭൂമി. അതിനാൽ ഏറ്റവും അടുത്തായി അതിനെ നിരീക്ഷിക്കാൻ ലഭിക്കുന്ന സാഹചര്യം ഇല്ലാതെ പോകും.Content Highlights; an object resembling comet may be an alien probe says Harvard Astronomer