മിറ മുരാട്ടിയുടെ സ്റ്റാർട്ട് അപ്പായ തിങ്കിങ് മെഷീൻസ് ലാബ് വിലയ്ക്കുവാങ്ങാൻ ശ്രമിച്ച് പാളിയപോയതിന് പിന്നാലെ 'പ്രതികാര' നടപടിയുമായി മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു നീക്കം സക്കർബർഗ് നടത്തിയത്. ഒരു ബില്യൺ ഡോളറിന്റെ ഓഫറായിരുന്നിട്ട് കൂടി അത് സ്വീകരിക്കാൻ മിറ തയ്യാറായില്ല. ഇതാണ് സക്കർബർഗിനെ ചൊടിപ്പിച്ചത്. ആറു വർഷത്തെ കഠിനാധ്വാനത്തിലൂടെ ചീഫ് ടെക്നോളജി ഓഫീസറായ ശേഷമാണ് മിറ ഓപ്പൺ എഐയിൽ നിന്നും വിരമിച്ചത്. തന്റെ പുതിയ സംരംഭവം മെറ്റയ്ക്ക് നൽകാൻ അവർ തയ്യാറല്ല.
പക്ഷേ അപ്രതീക്ഷിതമായി കിട്ടിയ തിരസ്കരണം പക്ഷേ അംഗീകരിക്കാൻ സക്കർബർഗിനായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സക്കർബർഗും ടീമംഗങ്ങളും മുരാട്ടിയുടെ അമ്പതോളം ജീവനക്കാരെയാണ് തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. അതിൽ പ്രധാനി ആൻഡ്രൂ ടല്ലയെയാണ്. മുരാട്ടിയുടെ സ്റ്റാർട്ട് അപ്പിന്റെ സഹസ്ഥാപകനും പ്രശസ്തനായ എഐ ഗവേഷകനുമാണ് അദ്ദേഹം.
കഴിഞ്ഞ ആറു വർഷമായി ടല്ലയെ ടീമിലെത്തിക്കാനായി സക്കർബർഗും സംഘവും ഓഫർ ചെയ്തത് 1.5 ബില്യൺ ഡോളറാണ്. പക്ഷേ അദ്ദേഹം അത് നിരസിച്ചു. എന്നാൽ തിങ്കിങ് മെഷീനെ ഏറ്റെടുക്കാനുള്ള ഒരു തീരുമാനവുമില്ലെന്നാണ് മെറ്റ വക്താവ് ആൻഡി സ്റ്റോൺ പറയുന്നത്. ഏറ്റവും മികച്ച ടീമിനെ തങ്ങളുടെ കമ്പനിയിലേക്ക് എത്തിക്കാനുള്ള ശ്രമം മെറ്റ നടത്തുന്നുണ്ടെന്നത് തള്ളികളയാൻ കഴിയില്ലെന്നാണ് ടെക് ലോകം പറയുന്നത്. ഒരിക്കൽ മെറ്റയുടെ ഭാഗമായിരുന്ന ഇദ്ദേഹം ഓപ്പൺ എഐയിലേക്ക് ചേക്കറിയ ശേഷമാണ് പുതിയ സ്റ്റാർട്ട് അപ്പിൽ പ്രവർത്തിച്ചുവരുന്നത്. സക്കർബർഗിന്റെ ടീമിനെ കൂടാതെ മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബിനെ നയിക്കുന്ന അലക്സാണ്ടർ വാങും ടെല്ലയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ടു.
അതേസമയം തിങ്കിങ് മെഷീൻസ് എന്തിന്റെ പണിപ്പുരയിലാണെന്ന കാര്യം ഇപ്പോഴും രഹസ്യമായി തന്നെ തുടരുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിലൊരു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.Content Highlight: Furious Mark Zuckerbergs tries to buy employees from Mira Murati's startup after she turn down his offer