കൂടുതല് ഉപഭോക്താക്കളെ ആകര്ഷിക്കുന്നതിനായി പൊതുമേഖല ടെലകോം കമ്പനിയായ ബിഎസ്എന്എല് ഒരുമാസത്തെ വാലിഡിറ്റിയുള്ള 4G സേവന പ്ലാന് അവതരിച്ചിരിക്കുന്നു. ബിഎസ്എന്എല് അടുത്ത വര്ഷത്തോടെ 5G വാഗ്ദാനം ചെയ്യുമെന്നാണ് ഉപയോക്താക്കള് പ്രതീക്ഷിക്കുന്നത്. നിലവില് ബജറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഓപ്ഷനായിട്ടാണ് ബിഎസ്എന്എല്ലിനെ കണക്കാക്കുന്നത്.
ഇതിനിടെ ഉപയോക്താക്കളെ ആകര്ഷിക്കാന് കമ്പനി നടത്തിയ ഏറ്റവും പുതിയ നീക്കം അക്ഷരാര്ഥത്തില് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ പ്ലാന് ഇങ്ങനെ
ബിഎസ്എന്എല് 'ഫ്രീഡം പ്ലാന്' എന്ന പേരിലാണ് 1 രൂപ പ്ലാന് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന് വെറും ഒരു രൂപ മാത്രമാണ് ചിലവ്. പരിധിയില്ലാത്ത വോയ്സ് കോളുകളുമായാണ് പ്ലാന് എത്തുന്നത്. ഇതില് ലോക്കല് , എസ്ടിഡി കോളുകള് ഉള്പ്പെടുന്നു. പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസും എന്നിവയും ലഭ്യമാണ്. ഓഗസ്റ്റ് 31 വരെ ഈ ഓഫര് ഉപയോക്താക്കള്ക്ക് ലഭിക്കും. ബിഎസ്എന്എല് സിം സൗജന്യമായി ലഭിക്കും എന്നതും പ്രത്യേകതയാണ്.
രാജ്യത്ത് 4G നെറ്റ്വര്ക്ക് കൂടുതല് കാര്യക്ഷമമാക്കുന്ന തിരക്കിലാണ് ബിഎസ്എന്എല്. ടാറ്റയുമായി സഹകരിച്ച് ഒരു ലക്ഷം അധിക ടവറുകള് സ്ഥാപിക്കുന്ന നടപടികള് പുരോഗമിക്കുകയാണ്. മെയ്ക്ക്-ഇന്-ഇന്ത്യ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബിഎസ്എന്എല് 4G വ്യാപനം എന്നതും ശ്രദ്ധേയമാണ്. ഏത് നിമിഷവും 5G യിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന തരത്തിലാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്.
Content Highlights :BSNL's new plan. 2GB data and free calls daily for Rs 1 per month