മാർക് സക്കർബർഗിന്റെ കീഴിലുള്ള മെറ്റയുടെ ഗവേഷണ വിഭാഗമായ റിയാലിറ്റി ലാബ്സ് വികസിപ്പിച്ചെടുത്ത റിസ്റ്റ്ബാൻഡിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കംപ്യൂടിങ് ഉപകരണങ്ങളുമായി മനുഷ്യൻ ഇടപെടുന്ന രീതി ഇതീലൂടെ മാറിയേക്കുമെന്നാണ് നിരീക്ഷണം.
പരമ്പരാഗത ടൈപ്പിങ്ങിന്റെ രീതികളിൽ നിന്നും വ്യത്യാസമായിരിക്കും റിസ്റ്റ്ബാൻഡിന്റെ പ്രവർത്തന രീതി. ഇത് വിപണിയിൽ വരുന്നതോട് കൂടി കീബോർഡ്, മൗസ് എന്നിവ ഉപയോഗിച്ചുള്ള കംപ്യൂട്ടർ ഉപയോഗം ചിത്രത്തിൽ നിന്നും പോലും മറഞ്ഞേക്കാം. സ്മാർട്ട്ഫോൺ സ്മാർട്ട് ഗ്ലാസ് എന്നിവയിലെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്. ഇതോടെ ഒന്നിലും തൊടാതെയുള്ള ടൈപ്പിങ്ങും സാധ്യമായി വരും.
റിയാലിറ്റി ലാബ്സ് പുറത്തുവിട്ട വീഡിയോയിൽ റിസ്റ്റ്ബാൻിന്റെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും ഇത് ഉപകാരങ്ങളെ കുറിച്ചുമാണ് പറയുന്നത്.
വ്യത്യസ്ത ആളുകൾക്ക് പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ഹൈ-ബാൻഡിഡ്ത്ത് ന്യൂറോമോട്ടോർ ഇന്റർഫേസ് ഇതാണെന്ന് ഡെവലപ്പർമാർ വിശ്വസിക്കുന്നു. ലളിതമായ ആക്ഷൻസിലൂടെ ഈ റിസ്റ്റ് ബാൻഡ് ഉപയോഗിക്കാവുന്നതാണ്. കീബോർഡ് ഇല്ലാതെ ടൈപ്പ് ചെയ്യാനും, ആംഗ്യങ്ങൾ ഉപയോഗിച്ച് മൗസിന്റെ പ്രവൃത്തനം നടത്താനുമാണ് ഇത് തുടക്കത്തിൽ ഉപകരിക്കുക.
Content Highlights- Meta’s new wristband lets you type and click without touching anything