ഫോട്ടോകൾ ഒറ്റക്ലിക്കിൽ വീഡിയോ ആക്കാം; യൂട്യൂബ് ഷോർട്‌സിലേക്ക് പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിൾ

യൂട്യൂബ് ഷോർട്സുകളിലേക്ക് പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ

യൂട്യൂബ് ഇന്ന് ആളുകളെ ജീവിതത്തിന്റെ ഭാഗമാണ്. യൂട്യൂബ് വീഡിയോയോ ഷോർടുസുകളോ കാണാത്ത ആളുകൾ വിരളമായിരിക്കും. യൂട്യൂബിലേക്കുള്ള കോൺടെന്റുകൾ നിർമിക്കുന്നവരും അതിലൂടെ വരുമാനം കണ്ടെത്തുന്നവരും നിരവധിയാണ്. എളുപ്പത്തിൽ കാഴ്ചക്കാരെയും സബ്‌സ്‌ക്രൈബേഴ്‌സിനെയും കിട്ടാനുള്ള എളുപ്പമാർഗത്തിൽ ഒന്നാണ് യൂട്യൂബ് ഷോർട്‌സുകൾ.

ഇപ്പോഴിതാ യൂട്യൂബ് ഷോർട്സുകളിലേക്ക് പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഷോർട്‌സ് വീഡിയോകൾ എളുപ്പത്തിൽ നിർമിക്കുന്നതിനായി ഫോട്ടോകളെ എഐ ഉപയോഗിച്ച് വീഡിയോ ആക്കി മാറ്റുന്നത് അടക്കമുള്ള അപ്‌ഡേറ്റുകളാണ് പുതുതായി വന്നിരിക്കുന്നത് പ്രധാനപ്പെട്ട അപ്ഡേറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.

1 ഫോട്ടോകൾ വീഡിയോകളാക്കി മാറ്റുക - ഫോണിലുള്ള ഒരു ചിത്രം വീഡിയോ ആക്കി മാറ്റാനുള്ള ഫോട്ടോ ടു വീഡിയോ ഫീച്ചറാണ് ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഒന്ന്. ഇതിലൂടെ ഫോട്ടോയ്ക്ക് നിങ്ങൾ നൽകുന്ന പ്രോംപ്റ്റ് ഉപയോഗിച്ച് ഫോട്ടോകൾക്ക് ചലനം ഉണ്ടാക്കാൻ സാധിക്കും ആദ്യഘട്ടത്തിൽ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും വരും മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലും ഈ സൗജന്യ ഫീച്ചർ എത്തും.

2 പുതിയ ഇഫക്ടുകൾ - വീഡിയോകൾക്കും ഫോട്ടോകൾക്കുമായി നിരവധി പുതിയ ഇഫക്ടുകൾ യൂട്യൂബ് നൽകും. ബോഡി ഡബിൾ, അണ്ടർവാട്ടർ, തുടങ്ങി നിരവധി പുതിയ ഇഫക്ടുകൾ യൂട്യൂബ് ഷോർട്സിൽ നൽകുന്നുണ്ട്. ഗൂഗിളിന്റെ തന്നെ Veo3 ഉപയോഗിച്ചാണ് ഈ രണ്ട് ഫീച്ചറുകളും ഷോർട്‌സിൽ ഉപയോഗിക്കുന്നത്.

ഇതിന് പുറമെ ഉപയോക്താക്കൾക്ക് ഫോട്ടോകൾ തിരഞ്ഞെടുത്ത് ആനിമേഷൻ, കോമിക്‌സ്, സ്‌കെച്ചുകൾ, 3D ആനിമേഷനുകൾ എന്നിവയും ചെയ്യാൻ സാധിക്കും. ഗൂഗിൾ ഫോട്ടോസിലും ഈ ടൂളുകൾ ലഭ്യമായിരിക്കും. അതേസമയം എഐ ഉപയോഗിച്ച് നിർമിക്കുന്ന ദൃശ്യങ്ങളിൽ ഒരു വാട്ടർമാർക്ക് ഉണ്ടാവുമെന്നും ക്രിയേറ്റീവ് ആയ കോൺടെന്റുകൾക്കാണ് കൂടുതൽ റീച്ച് ലഭിക്കുകയെന്നും ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Google's New YouTube Shorts Updates image to video

To advertise here,contact us