റെഡ്മി 15സി (Redmi 15C) സ്മാര്ട്ട്ഫോണ് ഉടൻ വിപണിയിലേക്ക്. 2024 ഓഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14സി-യുടെ പിൻഗാമിയായാണ് റെഡ്മി 15സി എത്തുക. 4 ജിബി റാം, 6000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, മീഡിയടെക് ഹീലിയോ ജി81 ചിപ്സെറ്റ് എന്നിവ ലഭിക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ റെഡ്മി 15സി-യുടെ വില 4 ജിബി + 128 ജിബി ഓപ്ഷന് 133.90 യൂറോ (ഏകദേശം 13,400 രൂപ) ആണ്. ഉയർന്ന 4 ജിബി + 256 ജിബി വേരിയന്റിന് 154.90 യൂറോ (ഏകദേശം 15,500 രൂപ) വില വരാം. ഫോൺ മിന്റ് ഗ്രീൻ, മൂൺലൈറ്റ് ബ്ലൂ, മിഡ്നൈറ്റ് ഗ്രേ, ട്വിലൈറ്റ് ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാകും.
റെഡ്മി 15സി-യിൽ 120 ഹെര്ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് എൽസിഡി സ്ക്രീൻ ഉണ്ടായിരിക്കും. ഷവോമിയുടെ ഹൈപ്പർഒഎസിലാണ് ഫോൺ പ്രവർത്തിക്കുക. സെൽഫികൾക്കായി മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറയും ഉണ്ടാകും. 33 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉണ്ടാകും.
റെഡ്മി 15സി-യുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി എല്ടിഇ, ബ്ലൂടൂത്ത് 5.4, വൈ-ഫൈ, എന്എഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഹാൻഡ്സെറ്റിന് 173.16x81.07x8.2mm വലുപ്പവും 205 ഗ്രാം ഭാരവും ഉണ്ടാകാം. സുരക്ഷയ്ക്കായി ഫോണിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കും.
Content Highlights: Lots of features, low price; Xiaomi's Redmi 15C is coming