മോട്ടോ ജി96 5G ഇന്ത്യയില് പുറത്തിറങ്ങി. മോട്ടോറോള ജി സീരീസില് ഉള്പ്പെടുന്ന ഫോണാണിത്. 50മെഗാപിക്സല് പ്രൈമറി സെന്സറുള്ള ഡ്യുവല് റിയര് കാമറ, 4 കെ റെക്കോര്ഡിങ്ങോടെ 32മെഗാപിക്സല് ഫ്രണ്ട് കാമറയും ഫോണിന്റെ പ്രധാന ആകര്ഷണമാണ്. 144Hz റിഫ്രഷ് റേറ്റ്, 1,600 nits ബ്രൈറ്റ്നസ് ലെവല്, വാട്ടര് ടച്ച് സപ്പോര്ട്ട്, കോര്ണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന് എന്നിവയോടെ 6.67 ഇഞ്ച് എഫ്എച്ച്ഡി+ പിഒഎല്ഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
ഏറ്റവും മികച്ച ക്യാമറയാണ് മോട്ടോ ജി96 5ജി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ വെളിച്ചത്തില് പോലും മികച്ച ചിത്രങ്ങളെടുക്കാന് സഹായിക്കുന്ന തരത്തിലാണ് ക്യാമറ ഡിസൈന് ചെയ്തിരിക്കുന്നത്. എഐ ഫോട്ടോ എന്ഹാന്സ്മെന്റ്, എഐ സൂപ്പര് സൂം, എഐ ഓട്ടോ സ്മൈല് ക്യാപ്ചര്, ടില്റ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ പ്രത്യകതകളും ഈ ഫോണിനുണ്ട്. 8 ജിബി റാം+ 128 ജിബി റാം സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി റാം സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില് മോട്ടോ ജി96 5ജി വിപണിയില് ലഭ്യമാകും.
8 ജിബി റാം+ 128 ജിബി റാം സ്റ്റോറേജിന് 17,999 രൂപയും 8 ജിബി റാം + 256 ജിബി റാം സ്റ്റോറേജിന് 19,999 രൂപയുമാണ് ഫോണ് മോഡലുകളുടെ വിലകള്. ജൂലൈ 16 മുതല് ഫ്ലിപ്കാര്ട്ട്, മോട്ടറോള.ഇന്, റിലയന്സ് ഡിജിറ്റല് ഉള്പ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില് സ്റ്റോറുകളില് മോട്ടോ ജി96 5ജി ലഭ്യമാകും. ആഷ്ലി ബ്ലൂ, ഗ്രീനര് പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓര്ക്കിഡ്, ഡ്രെസ്ഡന് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില് ഫോണ് ലഭ്യമാണ്.
Content Highlights: moto g 96 5g launched in india