ഈ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ജെമിനി നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വായിക്കും;സ്വകാര്യ ഡേറ്റ ചോരും

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തതൊക്കെ ഡിലീറ്റ് ചെയ്‌തെന്ന സമാധാനത്തിലാണോ. എന്നാല്‍ അങ്ങനെ സമാധാനിക്കാന്‍ വരട്ടെ. ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ജെമിനിക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വായിക്കാന്‍ സാധിക്കുമത്രേ. ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓഫാക്കി വച്ചാലും വാട്‌സ് ആപ്പ് പോലുള്ള ആപ്പുകള്‍ ജമിനിക്ക് ഉപയോഗിക്കാന്‍ കഴിയും.

ജൂലൈ 7 മുതല്‍ ഫോണ്‍ സന്ദേശങ്ങള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ജെമിനി സഹായിക്കും എന്ന ഉള്ളടക്കത്തോടെ കഴിഞ്ഞ ആഴ്ച ആന്‌ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഇ-മെയില്‍ വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഇത് ലഭ്യമാവുക എന്നും മെയിലില്‍ ഉണ്ടായിരിരുന്നു.

ജെമിനി ആപ്പ് ഗൂഗിള്‍ എഐ യിലേക്ക് നേരിട്ട് ആക്‌സസ് നല്‍കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം ഓണ്‍ ആണെങ്കിലും ഓഫ് ആണെങ്കിലും ചാറ്റുകളൊക്കെ 72 മണിക്കൂര്‍ വരെ നിങ്ങളുടെ അക്കൗണ്ടില്‍ സേവ് ചെയ്യപ്പെടും എന്ന് ഗൂഗിള്‍ പറയുന്നു. ഇതുകൊണ്ട് സംഭവിക്കുന്നത് എന്താണെന്നല്ലേ. ഉപയോക്താക്കളുടെ മുന്‍ഗണന പരിഗണിക്കാതെ അവരുടെ വാട്‌സ് ആപ്പ് ചാറ്റുകളുടെ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുന്ന സ്വകാര്യ ഡാറ്റ ഗൂഗിള്‍ സംഭരിക്കുകയാണ് ചെയ്യുന്നത്. ഈ ജെമിനി എഐ ചാറ്റ്‌ബോട്ട് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കുകയും ഉപയോക്താവിന്റെ പേരില്‍ മറുപടി അയക്കാനും കഴിയുന്നത് ഉപയോഗപ്രദമാണെങ്കിലും ഇത് സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്.

ജെമിനി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആദ്യം ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ആപ്പ് തുറക്കുക

മുകളില്‍ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക

ജെമിനി ആപ്പ് ആക്ടിവിറ്റി എടുത്ത് ഈ ക്രമീകരണം ഓഫ് ആക്കാന്‍ സാധിക്കും. ഓഫ് ആക്കിയാലും ഗൂഗിള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 72 മണിക്കൂര്‍ വരെ ജെമിനിയിലില്‍ സംഭരിക്കും എന്ന് മനസിലാക്കേണ്ടതുണ്ട്.

Content Highlights :Google's generative AI chatbot Gemini can read your WhatsApp chats

To advertise here,contact us