പ്രമുഖ യുകെ മൊബൈൽ ബ്രാൻഡായ നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് നത്തിംഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്റുകൾ. 79,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയിന്റിന്റെ വില. 16 ജിബി റാം + 512 ജിബി വേരിയിന്റിന് 89,999 രൂപയും.
സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറിലാണ് പ്രവര്ത്തിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. മറ്റ് ഫ്ലാഗ്ഷിപ്പുകള് എലൈറ്റ് ചിപ്പിനെ ആശ്രയിക്കുമ്പോഴാണ് നത്തിംഗ് ഈ ചിപ്പിലേക്ക് ചുരുങ്ങിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
സെല്ഫിയിലും ട്രിപ്പിള് റീയര് ക്യാമറയിലും ഉള്പ്പടെ 50 എംപി സെന്സറുകളാണ് നത്തിംഗ് ഫോണ് 3-യുടെ മറ്റൊരു പ്രധാന സവിശേഷത. നത്തിംഗ് ഫോൺ 1-ലും ഫോൺ 2-ലും ഉണ്ടായിരുന്ന ഗ്ലിഫ് ഇന്റർഫേസ് കമ്പനി ഒഴിവാക്കി.
5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ് 3-യ്ക്കുള്ളത്. ഇത് 65 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കും. ഇതിന് 54 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ബാറ്ററി ഫുള്ളാക്കാന് സാധിക്കുമെന്ന് അവകാശപ്പെടുന്നു.
നത്തിംഗ് ഫോൺ 3-യിൽ 6.67 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നൽകിയിട്ടുണ്ട്. 4500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും ഹെര്ട്സ് ഉയർന്ന റിഫ്രഷ് റേറ്റും ലഭിക്കും.
കമ്പനി അഞ്ച് വർഷത്തെ ആൻഡ്രോയ്ഡ് അപ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു. കറുപ്പും വെളുപ്പും നിറങ്ങളിലാണ് നത്തിംഗ് ഫോൺ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 4 മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഈ ഫോൺ ഓർഡർ ചെയ്യാം.
Content Highlight: Nothing Phone 3 launched