ഐഫോൺ ചിപ്പ് ഉപയോഗിച്ച് ലാപ്‌ടോപ്പ്; കുറഞ്ഞ ചിലവിൽ മാക്ബുക്ക് ഇറക്കാനൊരുങ്ങി ആപ്പിൾ

2026 ലായിരിക്കും പുതിയ മാക്ബുക്ക് പുറത്തിറക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്

കുറഞ്ഞ ചിലവിൽ മാക്ബുക്ക് പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മാക്കിൽ ഉപയോഗിക്കുന്ന ചിപ്പുകൾക്ക് പകരം ഐഫോണുകളിലെ ചിപ്പുകൾ ഉപയോഗിച്ച് ചിലവ് കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ മാക്ബുക്കുകളുടെ കയറ്റുമതി വർദ്ധിപ്പിക്കാണ് പുതിയ തീരുമാനം.

ആപ്പിളിന്റെ A18 പ്രോ ചിപ്പുള്ള പുതിയ മാക്കിൽ 13 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടാവുകയെന്ന് പ്രമുഖ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഐഫോൺ 16 നിൽ ഉപയോഗിക്കുന്നത് A18 പ്രോ ചിപ്പുകളാണ്. 2026 ലായിരിക്കും പുതിയ മാക്ബുക്ക് പുറത്തിറക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ മാക്ബുക്ക് മോഡൽ 13 ഇഞ്ച് മാക്ബുക്ക് എയർ ആണ്. 99,999 രൂപ വിലയുള്ള ഈ മാക്കിൽ M4 ചിപ്പ് ആണ് ഉപയോഗിക്കുന്നത്. പുതിയ മാക്ക്ബുക്കിന് മാക്ക്ബുക്ക് എയറിനെക്കാൾ വിലകുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ 25 ദശലക്ഷം മാക്ക്ബുക്ക് യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നാണ് ആപ്പിൾ വിലയിരുത്തുന്നത്. 2025 അവസാനത്തോടെ ആപ്പിൾ M5 ചിപ്പ് നൽകുന്ന ഒരു നവീകരിച്ച വിഷൻ പ്രോ ഹെഡ്സെറ്റ് പുറത്തിറക്കിയേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: Apple preparing to launch MacBook at a lower cost with iPhone chip

To advertise here,contact us