നത്തിംഗ് ഫാൻസ് ഇങ്ങ് പോരൂ…!; ഫോൺ 3 നാളെയെത്തും

പൂർണമായ രൂപം കമ്പനി പുറത്തുവിട്ടിട്ടില്ല

നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ജൂലൈ ഒന്നിന് ലോഞ്ച് ചെയ്യും. സ്‌നാപ്ഡ്രാഗൺ 8ജൈൻ 4 ചിപ്പ്, 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, പുതിയ ഗ്ലിഫ് മാട്രിക്സ് എന്നിവ നത്തിംഗിന്റെ ഫ്‌ലാഗ്ഷിപ്പ് ഫോണായ ഫോൺ 3യിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫോണിന്റെ രൂപകൽപനയും ടീസറും ക്ലോസപ്പ് ഷോട്ടുകളും കമ്പനി പുറത്തുവിട്ടിരുന്നു. എന്നാൽ പൂർണമായ രൂപം കമ്പനി പുറത്തുവിട്ടിട്ടില്ല.

ബ്രാൻഡ് അതിന്റെ മുൻ മോഡലുകളുടെ മുഖമുദ്രയായ ഗ്ലിഫ് ലൈറ്റിംഗ് ഇന്റർഫേസ് ഒഴിവാക്കുകയും പിൻ പാനലിന്റെ മുകളിൽ വലത് കോണിൽ ഒരു പുതിയ ഗ്ലിഫ് മാട്രിക്‌സ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്‌തേക്കും. കറുപ്പ് നിറത്തിലും വെള്ള നിറത്തിലുമാണ് ഫോൺ പുറത്തിറക്കുക.

ഫോണിന്റെ മുൻവശത്ത് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നിൽ പുതുക്കിയ ഗ്ലിഫ് മാട്രിക്‌സ് ലഭിക്കുന്നു. മുൻ തലമുറകളിൽ നിന്നുള്ള ശ്രദ്ധേയമായ ഡിസൈൻ മാറ്റമാണിത്. ഫോൺ 3 യുടെ മൊത്തത്തിലുള്ള ഡിസൈൻ മുമ്പത്തെ ഫോൺ 3എ, ഫോൺ 3എ പ്രോ മോഡലുകളുമായി ചില സാമ്യങ്ങൾ പുലർത്തുന്നു. എങ്കിലും ആകൃതിയിലും ബാക്കി ഡീറ്റെയിലിങ്ങുകളും മൈന്യൂട്ടായിട്ടുള്ള മാറ്റങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് കാമറ ലേ ഔട്ടാണ്. മുമ്പത്തെ ഫോണുകളിൽ നിന്നും വ്യത്യസ്തമായാണ് ഫോൺ എയുടെ കാമറ സെറ്റിങ്‌സ് എന്ന് ടീസറിൽ നിന്നും വ്യക്തമാകുന്നു.

Content Highlights- Nothing 3 Phone will launch in India tommorrow

To advertise here,contact us