10,000 രൂപയില്‍ താഴെ വില; വിവോയുടെ പുതിയ ഫോണ്‍ വിപണിയിലെത്തുന്നു

വിവോ ടി4 ലൈറ്റ് 5ജി എന്ന പേരിലുള്ള ഫോണാണ് വിപണിയില്‍ ഇറക്കിയത്

പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിവോ. വിവോ ടി4 ലൈറ്റ് 5 ജി എന്ന പേരിലുള്ള ഫോണാണ് വിപണിയില്‍ ഇറക്കിയത്. ജൂലൈ 2 ന് ആദ്യ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട് വഴിയാണ് വില്‍പ്പന ആരംഭിക്കുന്നത്. കൂടാതെ, കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലും വിവിധ റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ ലഭ്യമാകും.

4 ജിബി റാം + 128 ജിബി, 6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. 6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി എന്നിവയ്ക്ക് യഥാക്രമം 10,999 രൂപയും 12,999 രൂപയുമാണ് വില വരിക. അടിസ്ഥാന മോഡലിന്റെ വില 9,999 രൂപയാണ്. ടൈറ്റാനിയം ഗോള്‍ഡ്, പ്രിസം ബ്ലൂ എന്നിവയാണ് അവതരിപ്പിച്ച രണ്ട് കളര്‍ ഓപ്ഷനുകള്‍.

കരുത്തുറ്റ ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ശക്തമായ 6000mAh ബാറ്ററിയും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോണിലെ 6.74 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ എച്ച്ഡി പ്ലസ് റെസല്യൂഷന്‍ അല്ലെങ്കില്‍ 720×1600 പിക്‌സല്‍ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഡിസ്‌പ്ലേയുടെ പരമാവധി തെളിച്ചം 1000 നിറ്റ്സും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ആണ്. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്, ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജ് 2 ടിബിയിലേക്ക് വികസിപ്പിക്കാന്‍ കഴിയും.

Content Highlights: vivo t4 lite 5g launched

To advertise here,contact us