ഡ്രൈവർ ഔട്ട്.. റോബോ ഇൻ; പുതിയ റോബോ ടാക്സിയുമായി ഇലോൺ മസ്‌കിന്റെ ടെസ്‌ല

ഡ്രൈവറില്ലാതെ സവാരി നടത്താം ഈ ടാക്‌സിയില്‍

icon
dot image

ഡ്രൈവറില്ലാതെ യാത്രനടത്താവുന്ന ടാക്‌സി നിരത്തിലിറക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല. ഈ മാസം 22ാം തീയതിയാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വ്വീസിന് ടെസ്‌ല തുടക്കം കുറിച്ചത്. ഇതോടുകൂടി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു അന്ന് ടാക്‌സിയില്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചത്.

ഓടിക്കാന്‍ ഡ്രൈവറില്ലാതെ കാറില്‍ സുഖമായിരുന്ന് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ടെസ്‌ലയുടെ സെല്‍ഫ് ഡ്രൈവിങ് റോബോടാക്‌സി റോഡുകളില്‍ കാണുന്ന ലോകത്തിലെ ആദ്യത്തെ നഗരമാണ് ടെക്‌സാസിലെ ഓസ്റ്റിന്‍.

Image

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അനാശ്ചാദനം ചെയ്ത ശേഷം കമ്പനിയുടെ റോബോ ടാക്‌സി സേവനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ വിരളമായി മാത്രമേ പുറത്തുവന്നിരുന്നുളളൂ. വെയ്‌മോ അടക്കമുള്ള കമ്പനികളും ഇതിനോടകംതന്നെ ഡ്രൈവറില്ലാ ടാക്‌സി സര്‍വ്വീസ് യുഎസില്‍ നടത്തുന്നുണ്ട്.

ടെസ്‌ലയുടെ റോബോ കാറിനെ വളരെ ആകാംഷയോടെയാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ടെസ്‌ല യുടെ റോബോട്ടിക് ടാക്‌സിയില്‍ സഞ്ചരിക്കാന്‍ സാധിക്കൂ. പൊതുജനങ്ങള്‍ക്ക് റോബോ ടാക്‌സിയില്‍ കയറാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Content Highlights :Elon Musk's electric vehicle company Tesla has launched a driverless taxi

To advertise here,contact us
To advertise here,contact us
To advertise here,contact us