നിങ്ങളുടെ ഫോണിലെ യുട്യൂബ് ആപ്പ് വീണ്ടും വീണ്ടും ക്രാഷ് ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട നിങ്ങളുടെ മാത്രമല്ല മറ്റു ഐഫോണ്‍ ഉപയോക്താക്കളും ഇത്തരം പ്രശ്നം നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഗൂഗിള്‍ തിരിച്ചറിയുകയും പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ആപ്പ് സ്റ്റോര്‍ വഴി ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കമ്പനിയുടെ നിര്‍ദേശം.
ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കളും നിലവില്‍ ഈ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പ് തുറന്നാല്‍ ഉടന്‍ തന്നെ അത് ക്രാഷ് ആവുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതായാണ് പരാതി. താല്‍ക്കാലിക പരിഹാരമായാണ് നിലവിലുള്ള ആപ്പ് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്രകാരം ചെയ്തതോടെ ആപ്പ് സാധാരണരീതിയില്‍ പ്രവര്‍ത്തിച്ചതായി ഉപയോക്താക്കള്‍ പറയുന്നുണ്ട്.
നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നം സോഫ്റ്റ് വെയറിന്റെ മുന്വേര്ഷനുമായി ബന്ധപ്പെട്ടതാണെന്ന സംശയമുണ്ട്. ഇതിനായി ഒരു സ്ഥിരം പരിഹാരം ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഐഫോണുകളില്‍ യുട്യൂബ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഫോണില്‍ നിന്ന് ആ ആപ്പ് നീക്കം ചെയ്തതിന് ശേഷം ആപ്പ് സ്റ്റോറില്‍ നിന്ന് വീണ്ടും റീഇന്സ്റ്റാള് ചെയ്യണമെന്നാണ് നിര്‍ദേശം.
മുമ്പ് നിര്‍ദ്ദേശിച്ച അതേ പ്രക്രിയ പിന്തുടരാന് ഗൂഗിള്‍ ഇപ്പോള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ സോഫ്റ്റ്വെയര് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ ഇപ്പോള്‍ ആപ്പ് ഇല്ലാതാക്കി സ്വമേധയാ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ''പ്രശ്നം പരിഹരിച്ചു! നിങ്ങള്‍ ഒരു iOS ഉപകരണം ഉപയോഗിക്കുകയാണെങ്കില്‍, ദയവായി ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞങ്ങള്‍ ഇത് പരിശോധിക്കുന്നതുവരെ നിങ്ങള്‍ ക്ഷമിച്ചതിന് നന്ദി,'' ഗൂഗിള്‍ പറഞ്ഞു.
Content Highlights: Google Fixes YouTube Issue, Asks iPhone Users to Reinstall App