വിളിച്ചോളൂ, ഇഷ്ടംപോലെ വിളിച്ചോളൂ...180 ദിവസം പരിധിയില്ലാതെ വിളിക്കാന്‍ VI യുടെ മികച്ച പ്ലാന്‍

ബജ്ജറ്റ് ഉപഭോക്താക്കള്‍ക്കായുളള VI യുടെ മികച്ച പ്രീ പെയ്ഡ് പ്ലാനാണിത്

icon
dot image

ഫ്രീയായി പ്രിയപ്പെട്ടവരോട് സംസാരിക്കാന്‍ ഇഷ്ടം പോലെ അവസരം കിട്ടിയാല്‍ ആര്‍ക്കാണ് സന്തോഷം തോന്നാതിരിക്കുക, അല്ലേ. എന്നാല്‍ അത്തരമൊരു അവസരം നല്‍കുകയാണ് രാജ്യത്തെ പ്രധാന ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍ ഐഡിയ.

ഫോണ്‍വിളിക്കാനായാലും ഡാറ്റ ഉപയോഗിക്കാനായാലും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി 1049 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡാഫോണ്‍ ഐഡിയ. ഫോണ്‍ വിളിക്കുക എന്ന സൗകര്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന പ്ലാന്‍ ആണിത്. ഒപ്പം പരിമിതമായ ഡാറ്റയും എസ്എംഎസും ലഭിക്കും. 180 ദിവസം അതായത് 6 മാസത്തെ വാലിഡിറ്റി ഉണ്ട് എന്നതാണ് പ്ലാനിന്റെ ഏറ്റവും വലിയ നേട്ടം.

Image

1049 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇതൊക്കെ ലഭിക്കും

180 ദിവസത്തെ വാലിഡിറ്റിയും പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്നതുമാണ് ഒന്നാമത്തെ ഗുണം. 180 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 12 ജിബി ഡാറ്റ, 1800 എസ്എംഎസുകള്‍, ഡാറ്റ പരിധി കഴിഞ്ഞാല്‍ എംബിയ്ക്ക് 50 പൈസ നിരക്കില്‍ ഈടാക്കും. എസ്എംഎസ് പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്എംഎസിന് 1 പൈസയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും.

Content Highlights :This is Vodafone's best prepaid plan for budget customers

To advertise here,contact us
To advertise here,contact us
To advertise here,contact us