ഒരു ബേസിക്ക് നിര്‍മിതബുദ്ധി ടെക്സ്റ്റ് ജനറേഷന് പ്ലാറ്റ്ഫോമില്‍ നിന്നും ചാറ്റ് ജിപിടി ഇപ്പോൾ ഒരു നിത്യ സഹായിയായി മാറിയിരിക്കുകയാണ്. ഒരു ഫുള്‍ടൈം അസിറ്റന്റായി മാറാന്‍ ചാറ്റ് ജിപിടിക്ക് എളുപ്പം സാധിച്ചു.
കൃത്യമായ നിര്‍ദേശങ്ങള്‍ നല്കിയാല് അതിന് അനുസരിച്ചുള്ള മികച്ച റിസല്‍ട്ട് ചാറ്റ് ജിപിടി നല്‍കുമെന്ന് ഏറെ കുറെ തെളിഞ്ഞതാണ്. മെയിലുകള്‍ ചെറുതാക്കാനും, ഡോക്യുമെന്റുകള്‍ സംഗ്രഹിക്കാനുമൊക്കെ ഒരുപാട് പ്രൊഫഷണലുകള്‍ എഐ ടൂളുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് സാധാരണ എഐകളെല്ലാം ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ പ്രൊഡക്ടിവിറ്റിയെ ഒരുപാട് മെച്ചപ്പെടുത്തില്ല.
അതില്‍ നിന്നും വ്യത്യസ്തമായി ചാറ്റ് ജിപിടിയില്‍ നിങ്ങളുടെ ജോലി മെച്ചപ്പെടുത്താനും ജോലി ഭാരം കുറക്കാനും സാധിക്കുന്ന ചില പ്രോംറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. നിങ്ങളുടെ ജോലിയെയും പ്രൊഡക്ടിവിറ്റിയെനും മെച്ചപ്പെടുത്താന്‍ ഈ പ്രോംറ്റുകള്‍ക്ക് സാധിക്കും.
1) സ്ട്രാറ്റേജിക്ക് പ്ലാനിങ്ങിന് വേണ്ടിയുള്ള പ്രോംറ്റ്- വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് നിങ്ങളുടെ ഒപ്പം നിന്ന് ചിന്തിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാന്‍ സഹായിക്കാന്‍ ആവശ്യപ്പെടാം. ഡയറക്ട് ചോദിക്കുന്നതിന് പകരം ഇങ്ങനെ ചോദിച്ചാല്‍ മികച്ച വ്യത്യസ്തമായ ചിന്തകള്‍ ഉത്തരമായി ലഭിക്കും.
2) ഡോക്യുമെന്റ് റിവ്യുവിന് വേണ്ടിയുള്ള് പ്രോംറ്റ്- ഡോക്യുമെന്റുകള്‍ വെറുതെ സമഗ്രഹിക്കുന്നതിന് പകരം അതിനുള്ളിൽ ഒളിച്ചുകിടക്കുന്ന അനുമാനങ്ങളെ കുറിച്ചും ഇതിലുള്ള പ്രശ്നങ്ങളെ കുറിച്ചും വ്യക്തമാക്കാന്‍ ചോദിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഡോക്യുമെന്റില്‍ എന്താണ് പറയുന്നത് എന്ന് പറയുന്നതിനപ്പുറം എന്താണ് വിട്ടുപോയതെന്നും വ്യക്തമാക്കി തരും.
3) കലണ്ടര്‍ പ്ലാനിങ്ങിനുള്ള പ്രോംറ്റ്- നിങ്ങളുടെ ജോലികളെ കുറിച്ചെല്ലാം പറഞ്ഞതിന് ശേഷം അതിനെ ആവശ്യമുള്ള രീതിയല്‍ സ്പ്ലിറ്റ് ചെയ്ത് തരാന്‍ ആവശ്യപ്പെടാം. ഇത് നിങ്ങളുടെ ജോലി ഭാരം ബാലന്‍സ് ചെയ്യാനും കൃത്യമായി പദ്ധതി രൂപികരിക്കാനും സഹായിക്കുന്നതാണ്.
നിങ്ങളുടെ കമ്പനിയുടെ ഗോളുകളെ കുറച്ചുകൂടെ ആഴത്തില്‍ മനസിലാക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള കാര്യങ്ങള്‍ ചാറ്റ് ജിപിടിയോട് ചോദിക്കാം. ഇത് ജോലിഭാരം മാനേജ് ചെയ്യാനും ഓവര്‍ലോഡ് ആകാതെ പണികള്‍ കൃത്യമായി തരംതിരിക്കാനും സഹായിക്കും. ഫോക്കസ് സെറ്റ് ചെയ്യാനും ചാറ്റ് ജിപിടിയെ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ കൃത്യമായ പ്രോംപ്റ്റുകളിലൂടെ ഒരുപാട് പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ചാറ്റ് ജിപിടിയുടെ സഹായം തേടാന്‍ സാധിക്കും.
Content Highlights: Top ChatGPT Prompts to Boost Productivity at Work