പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ പോക്കോ ഈ മാസം അവസാനം പുതിയ മോഡലായ പോക്കോ എഫ്7 ( Poco F7 ) ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. എഫ്7ന് 6.83 ഇഞ്ച് 1.5K OLED ഡിസ്പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 480Hz വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i, 3,840Hz PWM ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.
OIS സഹിതമുള്ള 50MP സോണി LYT600 പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20MP ഷൂട്ടര്‍ ഉണ്ടായിരിക്കാം.അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8s Gen 4 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക.90W ഫാസ്റ്റ് ചാര്‍ജിങ്ങും 22.5W വയര്‍ഡ് റിവേഴ്സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550mAh ബാറ്ററി ഇതിന് ലഭിക്കും.
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വെള്ളം, പൊടി എന്നിവയില്‍ നിന്ന് പ്രതിരോധം നല്‍കുന്നതിനുള്ള IP66/68/69 റേറ്റിങ്, റിമോട്ട് കണ്‍ട്രോളിനായി ഒരു IR ബ്ലാസ്റ്റര്‍, 6,000mm2 3D ഡ്യുവല്‍-ലൂപ്പ് ഐസ്-സീല്‍ഡ് ഹീറ്റ് ഡിസ്സിപ്പേഷന്‍. പോക്കോ എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Content Highlights: poco f7 to launch in india soon