ഇന്നത്തെ ഡിജിറ്റല് യുഗം സങ്കല്പ്പിക്കാന് പോലും കഴിയാത്ത അത്രയും ഉയരങ്ങളിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യനെക്കൊണ്ട് അസാധ്യമായത് ഒന്നുമില്ല എന്ന് തോന്നിപ്പിക്കും വിധം ഓരോ കണ്ടുപിടുത്തങ്ങളും ഓരോ ഘട്ടത്തിലും വിസ്മയം സൃഷ്ടിക്കുകയാണ്. അത്തരത്തില് ശാസ്ത്ര ലോകത്തെ ഒരു പുതിയ കണ്ടുപിടുത്തമാണ് ' സൂപ്പര് വിഷന് നല്കാന് കഴിയുന്ന നൈറ്റ് - വിഷന് കോണ്ടാക്ട് ലെന്സുകള്. ഇത് ധരിക്കുന്നവര്ക്ക് അദൃശ്യമായ ഇന്ഫ്രാറെഡ് തരംഗ ദൈര്ഘ്യങ്ങള് കാണാന് സാധിക്കും. ' സെല് പ്രസ് ' ജേര്ണലില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിലാണ് ഈ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ഗവേഷകര് വിവരങ്ങള് പങ്കുവച്ചത്.
സൂപ്പര് വിഷന് ലെന്സുകള് വര്ണാന്ധത കുറയ്ക്കാന് സഹായിക്കുമെന്നാണ് ചൈനയിലെ സയന്സ് ആന്ഡ് ടെക്നോളജി സര്വ്വകലാശാലയിലെ മുതിര്ന്ന എഴുത്തുകാരനും ന്യൂറോ സയന്റിസ്റ്റുമായ ടിയാന് സൂ പറയുന്നത്..ലെന്സുകള് ഉള്ച്ചേര്ത്ത നാനോ കണങ്ങള്ക്ക് പകരം ഇന്ഫ്രാറെഡ് സ്പെക്ട്രത്തിന്റെ ഭാഗങ്ങള് നീല, പച്ച. ചുവപ്പ് നിറങ്ങളിലേക്ക് റിഫ്ളക്ട് ചെയ്യുന്ന പരിഷ്കരിച്ച പതിപ്പുകള് ശാസ്ത്രജ്ഞര് ഉപയോഗിച്ചപ്പോള് വര്ണ്ണാന്ധതയുളള ആളുകളെ സഹായിക്കാന് ഈ മാറ്റം ഉപയോഗിക്കാമെന്ന് അവര് മനസിലാക്കി.
ഇരുണ്ട പെട്ടികളില് കഴിയുന്ന എലികളിലാണ് ഈ ലെന്സുകള് ആദ്യം പരീക്ഷിച്ചത്. ഇന്ഫ്രാറെഡ് പ്രകാശ സ്രോതസ്സുകളുടെ സാന്നിധ്യത്തില് എലികളുടെ കൃഷ്ണമണികള് ചുരുങ്ങി, തലച്ചോറിലെ സ്കാനുകള് അവയുടെ വിഷ്വല് പ്രോസസിംഗ് സെന്ററുകള് പ്രവര്ത്തിക്കുന്നതായും കാണിച്ചു . ഈ ലെന്സുകള് മനുഷ്യരില് ലഭ്യമാക്കുന്നതിന് മുന്പ് ഇനിയും വളരെയധികം കാര്യങ്ങള് ചെയ്തു തീര്ക്കാനുണ്ടെന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു.
Content Highlights :These lenses were developed by scientists with the goal of super vision