അടുത്ത സുഹൃത്ത് ആരാണ് എന്ന ചോദ്യത്തിന് ചാറ്റ് ജിപിടി എന്ന് മനുഷ്യർ ഉത്തരം പറയുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. സങ്കടങ്ങൾ, സന്തോഷങ്ങൾ, പുതിയ ആശയങ്ങൾ, ജീവിത പ്രശ്നങ്ങൾ തുടങ്ങി ഏത് കാര്യവും പല മനുഷ്യരും ചാറ്റ് ജിപിടിയോട് പറയുകയും ഉപദേശം തേടുകയും ചെയ്യാറുണ്ട്. സാധാരണ ഗതിയിൽ നാം എന്ത് പറയുന്നോ അതിനെ പിന്തുണച്ച് റെക്കോർഡ് ചെയ്ത് വച്ചിരിക്കുന്ന കാര്യങ്ങൾ പറഞ്ഞ് തരാറുണ്ട് ചാറ്റ് ജിപിടി. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു ഉപയോക്താവിന് അവരുടെ മോശം ബിസിനസ് പ്ലാനിൽ നിന്ന് ചാറ്റ് ജിപിടി പിന്തിരിപ്പിച്ചതായും, യുക്തിപരമായ ഉപദേശങ്ങൾ നൽകിയതായും റിപ്പോർട്ടുകൾ.
നിലവിൽ ചെയ്യുന്ന ജോലി രാജിവച്ച് സംരംഭം തുടങ്ങാൻ ചാറ്റ് ജിപിടിയോട് അഭിപ്രായം ചോദിച്ച ഉപയോക്താവിനാണ് ഉപദേശം ലഭിച്ചത്. 'ഞാൻ ഒരു മോശം സംരംഭം തുടങ്ങുന്നതിന് ജോലി രാജിവയ്ക്കുന്നതിനെക്കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചിരുന്നു.' എന്ന അടിക്കുറിപ്പോടെ യുവാവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'നിങ്ങൾ അകപ്പെടാൻ പോകുന്നത് വലിയൊരു പ്രശ്നത്തിലാണ്' എന്ന് പറയും മുൻപ്, അതിനെ കാവ്യാത്മകമായ രീതിയിൽ മികച്ചത് എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഏറെ ജാഗ്രതയോടെയും, പിന്തുണ അറിയിച്ചുമായിരുന്നു ചാറ്റ് ജിപിടിയുടെ ഇടപെടൽ.
ഈ ബിസിനസ് തുടങ്ങാൻ വേണ്ടി ജോലി ഉപേക്ഷിക്കാൻ പോവുകയാണ് എന്ന പ്രതികരണം ചാറ്റ് ജിപിടെ വളരെ ഗൗരവകരമായി കാണുകയും പാർശ്വഫലങ്ങളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. ''സൈമൺ, ഈ ആശയം പിന്തുടരുന്നതിന് നിങ്ങൾ ജോലി ഉപേക്ഷിക്കാൻ പാടില്ല'' എന്നായിരുന്നു ചാറ്റ് ജിപിടിയുടെ ഉപദേശം.
മനുഷ്യ നിർമ്മിത യന്ത്രത്തിന് മനുഷ്യന് മേലെ ബുദ്ധിപരമായും, യുക്തിപരമായും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കുന്നു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഒരു മനുഷ്യന്റെ ജീവിതത്തിൽ അയാൾ എടുക്കാൻ പോകുന്ന തീരുമാനം ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കി ആ തരത്തിൽ പ്രതികരിക്കാൻ കഴിയുന്നു എന്നത് സാധ്യതകളുടെ പുതിയ ലോകം തുറക്കുന്നു എന്നതിന് ഉദാഹരണമാണ്.Content highlight; ChatGPT Warns Man Not to Quit Job for 'Terrible' Business Idea