ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ എട്ട് അംഗങ്ങളെ ചേര്‍ക്കാം; പുതിയ അപ്‌ഡേഷനുമായി വിഐ

വിഐയിൽ നിലനിൽക്കുന്ന ഫാമിലി പ്ലാനുകളിലേക്ക് കൂടുതൽ ഗുണഭോക്താക്കളെ എത്തിക്കുക എന്നതാണ് പുതിയ അപ്‌ഡേഷന്റെ ലക്ഷ്യം

ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങി വിഐ. ഗുണഭോക്താക്കൾക്ക് ഇനി ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്ക് എട്ട് അംഗങ്ങളെ ചേർക്കാൻ കഴിയും. ഒരു അംഗത്തിന് 299 രൂപ എന്ന നിലയിലാണ് എട്ട് സെക്കന്‍ഡറി അംഗങ്ങളെ ചേർക്കാൻ കഴിയുക. വിഐയിൽ നിലനിൽക്കുന്ന ഫാമിലി പ്ലാനുകളിലേക്ക് കൂടുതൽ ഗുണഭോക്താക്കളെ എത്തിക്കുക എന്നതാണ് പുതിയ അപ്‌ഡേഷന്റെ ലക്ഷ്യം. ഓരോ വ്യക്തിക്കും പ്രതിമാസം 40 ജിബി ഹൈസ്പീഡ് ഡാറ്റയും, 200 ജിബി ഓൾ ഓവർ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

701 രൂപ, 1,201 രൂപ, 1,401 രൂപ തുടങ്ങിയ മാക്‌സ് ഫാമിലി പ്ലാനുകൾക്കും പുതിയ അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. വിഐയുടെ ഫാമിലി പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡേറ്റ കൂടാതെ പരിധികളില്ലാത്ത കോളുകളും, 3,000 എസ്എംഎസുകളും ലഭിക്കുന്നു.

ഏറ്റവും പുതിയ അപ്‌ഡേഷൻ പ്രകാരം, നിലവിൽ 701 രൂപയുടെ വി മാക്‌സ് ഫാമിലി പ്ലാൻ ഗുണഭോക്താവിന്, ഓരോ അംഗത്തിനും 299 രൂപ എന്ന നിലയിൽ ഏഴ് പുതിയ അംഗങ്ങളെ ചേർക്കാൻ സാധിക്കും. നിലവിലെ പ്ലാനിൽ ഒരു പ്രൈമറി കണക്ഷനും, ഒരു സെക്കന്‍ഡറി കണക്ഷനും ഉൾപ്പെടുന്നു. 1,201 രൂപയുടെ വി മാക്‌സ് ഫാമിലി പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ അപ്‌ഡേറ്റ് പ്രകാരം അഞ്ച് അംഗങ്ങളെ വരെ ചേർക്കാൻ സാധിക്കുന്നു. ഈ പ്ലാനിൽ ഒരു പ്രൈമറി കണക്ഷനും, മൂന്ന് സെക്കന്‍ഡറി കണക്ഷനുകളുമാണ് ഉള്ളത്.

1,401 രൂപയുടെ പ്ലാനിൽ നാല് അംഗങ്ങളെ ചേർക്കാൻ കഴിയും. ഈ പ്ലാനിൽ ഒരു പ്രൈമറി കളക്ഷനും നാല് സെക്കന്‍ഡറി കണക്ഷനുകളുമാണ് ഉള്ളത്.

വിഐയുിടെ നിലവിലെ ഫാമിലി പ്ലാനുകളിൽ ഡേറ്റ കൂടാതെ ഓടിടി ആനുകൂല്യങ്ങളും ലഭിക്കുന്നു. വി മൂവീസ് ആൻഡ് ടിവി, ആമസോൺ പ്രൈം, ജിയോ ഹോട്ട്‌സ്റ്റാർ, സോണി ലൈവ് എന്നിവയിലേക്കുള്ള പ്രവേശനം സാധ്യമാകുന്നു.

1,201, 1401 രൂപകളുടെ മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ അധിക ചെലവുകൾ ഈടാക്കാതെ സ്വിഗി വൺ അംഗത്വവും, ഈസി ഡൈനർ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഒരു വർഷത്തേക്കുള്ള സ്വിഗി വൺ സബ്‌സ്‌ക്രിപ്ഷനൊപ്പം, സ്വിഗി വണ്ണിന്റെ മൂന്ന് മാസ അംഗത്വ കൂപ്പണും ലഭിക്കുന്നു. കൂടാതെ വിഐ ഗുണഭോക്താക്കൾക്ക് ഡൈനർ പ്രൈമിന്റെ മൂന്ന് മാസ അംഗത്വത്തിനുള്ള രണ്ട് കൂപ്പണുകൾ ലഭിക്കുന്നു.

Content Highlight; Vodafone Idea Now Lets Users Add Up to 8 Members on Family Postpaid Plans

To advertise here,contact us