ഒരു എഐ (ആര്ട്ടിഫിഷല് ഇന്റലിജന്റ്സ്) കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ കാര്യങ്ങളെല്ലാം ഇന്ന് മനുഷ്യന്റെ കൈക്കുമ്പിളില് ലഭ്യമാണ്. എന്നാല് എഐ കാലഘട്ടത്തെ ഭയക്കുന്ന ഒരു കൂട്ടം ആളുകളുടെ ആശങ്കയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
അടുത്തിടെ, റെഡ്ഡിറ്റ് ഇന്ത്യയുടെ റിയല് 200 r/indianrealestate ല് നടന്ന നെറ്റിസണ്മാരുടെ ചര്ച്ചയാണ് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ഒരു സോഫ്റ്റ്വെയര് ഡെവലപ്പര് AI യുടെ ഉയര്ച്ചയെക്കുറിച്ചും ബെംഗളൂരുവില് ഒരു വീട് സ്വന്തമാക്കാനുള്ള തന്റെ സ്വപ്നത്തെ അത് എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള ആശങ്ക പങ്കുവച്ചതാണ് ഈ ചര്ച്ചയ്ക്ക് വഴി തുറക്കാന് കാരണമായത്. ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവില് 25 വര്ഷത്തെ ഭവനവായ്പ എടുക്കുന്നതിനെ കുറിച്ചാണ് ഡെവലപ്പര് പോസ്റ്റില് വിശദീകരിച്ചിരിക്കുന്നത്.
കൂടാതെ, AI യുടെ ഉയര്ച്ചയെക്കുറിച്ചും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'ഇത് തൊഴില് നഷ്ടത്തിന് കാരണമാകും. AI-യില് ദിനംപ്രതിയുള്ള പുരോഗതികള് വരുമ്പോള്, പ്രധാന ഭയം ഐടി ഡെവലപ്പര്മാരെ ചുറ്റിപ്പറ്റിയാണ്. അടുത്തിടെ, AI ഒന്നിലധികം തവണ മികച്ച കോഡറാണെന്ന് തെളിയിച്ചിട്ടുണ്ട്, കൂടാതെ ചില സന്ദര്ഭങ്ങളില്, മാനുവല് സോഫ്റ്റ്വെയര് ഡെവലപ്പര്മാരേക്കാള് മികച്ച സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സോഫ്റ്റ്വെയര്മാരുടെ ഭാവി പ്രവചനാതീതമാണ്'- അദ്ദേഹം പറയുന്നു
ടെക് ജോലികള്ക്ക് പകരം AI വരുമെന്ന ഭയമാണ് പോസ്റ്റില് ഉന്നയിക്കുന്ന പ്രധാന ആശങ്ക. പിന്നെ ബെംഗളൂരുവില് വീട് വാങ്ങാന് എടുക്കുന്ന ഭവനവായ്പ എങ്ങനെ തിരിച്ചടയ്ക്കാന് കഴിയുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിലവിലെ ഈ അവസ്ഥയില് ബെംഗളൂരുവില് വീട് വാങ്ങുന്നതിനേക്കാള് വാടക വീട്ടില് താമസിക്കുന്നതാണ് നല്ലതെന്ന് പോസ്റ്റില് പറയുന്നു, കാരണം AI ജോലി ഏറ്റെടുത്താല്, യാതൊരു ബാധ്യതയുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാന് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.
റെഡ്ഡിറ്റില് ഈ പോസ്റ്റിന്റെ കമന്റ് വിഭാഗത്തില് ചര്ച്ചകളും വാദങ്ങളും കൊണ്ട് നിറഞ്ഞിരുിക്കുകയാണ്. AI യുടെ ഉയര്ച്ചയെക്കുറിച്ച് പലരും ആശങ്കകള് ഉന്നയിക്കുകയും, അനിശ്ചിത സമയങ്ങളിലും തൊഴില് നഷ്ടപ്പെടുമോ എന്ന ഭയത്തിലും ഭവന വായ്പയുടെ കെണിയില് അകപ്പെടരുതെന്നും സോഫ്റ്റ്വെയര് ഡെവലപ്പര്മാരെ ഉപദേശിക്കുകയുമാണ് കമന്റ് സെക്ഷന്. നിങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന് നിങ്ങള് ഭയപ്പെടുമ്പോള് തന്നെ, ഈ കാലയളവില് ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പലരും ആശങ്കകള് ഉന്നയിച്ചിട്ടുണ്ട്.
എല്ലാ കമന്റുകളും നെഗറ്റീവ് ആയിരുന്നില്ല. ചില കമന്റുകള് AI-യെക്കുറിച്ചുള്ള ഭയം ആവശ്യമില്ലാത്ത ഒന്നാണെന്ന് പറയുന്നു. AI തീര്ച്ചയായും ജോലിയുടെ നിലവിലുള്ള ട്രാക്കിനെ മാറ്റുവെങ്കിലും അത് ജോലികളെ പൂര്ണ്ണമായും ഇല്ലാതാക്കില്ല. അത് തൊഴിലാളികളെയും അവരുടെ ആവശ്യങ്ങള്ക്കനുസരിച്ച് അവര് AI എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുമെന്നും കമന്റുകളില് പറയുന്നു.
Content Highlights: bengaluru techies reddit post stirs up emotions will ai soon take away jobs