ഐഫോണ്‍ 16 ന് വന്‍ വിലക്കുറവ്, പതിനായിരം രൂപവരെ ലാഭിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഐഫോണ്‍ 16 ന് വിപണിയില്‍ വില കുറയുന്നു

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐഫോണ്‍ 16 ന് വിപണിയില്‍ വില കുറയുന്നു. പുതിയ ഐഫോണ്‍ സീരിസ് പുറത്തിറങ്ങാനിരിക്കെയാണ് ഈ വിലക്കുറവ്. 2024 സെപ്റ്റംബറില്‍ 79900 രൂപയില്‍ വില്‍പ്പന ആരംഭിച്ച ഐഫോണ്‍ 16, 128ജിബി ബേസ്‌മോഡല്‍ ഇപ്പോള്‍ 69500 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ചില ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുമാണ് ഐഫോണിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

73500 രൂപയ്ക്കാണ് ഐഫോണ്‍ 16 ബേസ്‌മോഡല്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ശരിക്കുള്ള വിലയില്‍ നിന്ന് 6400 രൂപയുടെ കുറവാണിത്. ഇതിന് പുറമെ ഐസിഐസിഐ, കൊടാക്, ആക്‌സിസ് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 4000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കുറഞ്ഞ കാലത്തേക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. ആമസോണില്‍ മാത്രമല്ല ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 16 ബേസ്‌മോഡല്‍ വില്‍ക്കുന്നത് 74900 രൂപയ്ക്കാണ്. ചില ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇതുവഴി ഫോണിന്റെ വില 70900 രൂപയായി കുറയ്ക്കാനാകും.

ഐഫോണ്‍ 16ന്റെ പ്രത്യേകതകള്‍

ഡിസ്‌പ്ലേ6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR OLED, 2,000നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, സെറാമിക് ഷീല്‍ഡ് സംരക്ഷണം, ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍പ്രോസസര്‍- 3nm ഒക്ടോ-കോര്‍ A18 ചിപ്‌സെറ്റ്സ്റ്റോറേജ് - 512GB വരെ ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്ഓപ്പറേറ്റിംഗ് സിസ്റ്റം - ios 18 ( ഔട്ട് ഓഫ് ദി ബോക്‌സ്)

ക്യാമറ

48 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ (മാക്രോ ഫോട്ടാഗ്രഫി) ഇവയെല്ലാം പിന്‍ ക്യാമറയുടെ സവിശേഷിതയാണ്. മുന്‍ ക്യാമറയുടെ സവിശേഷിത 12 മെഗാപിക്‌സല്‍ TrueDepth സെല്‍ഫി ഷൂട്ടര്‍ ആണ്.കണക്ടിവിറ്റി - 5G,4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, GPS, NFC, USB Type-C

Content Highlights :iPhone 16 can now be purchased for Rs 69,500. The price of iPhone 16 is decreasing in the market

To advertise here,contact us