വിലക്കുകൾ ഫലിച്ചില്ല, അഞ്ച് മാസത്തിനിടെ വിറ്റത് 60 ലക്ഷം വാച്ചുകൾ, റെക്കോർഡ് നേട്ടവുമായി വാവേയ്

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വാച്ച് ജിടി 5 സീരീസ് ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറങ്ങിയത്

icon
dot image

വിലക്കുകൾക്കും നിരോധന ഭീഷണികൾക്കുമിടയിലും റെക്കോർഡ് വിൽപ്പനയുമായി ചൈന ആസ്ഥാനമായുള്ള വാവേയ് കമ്പനി. അഞ്ച് മാസത്തിനിടെ ലോകമെമ്പാടുമായി 60 ലക്ഷം വാച്ചുകളാണ് വിൽപ്പനയ്ക്കായി കമ്പനി കയറ്റി അയച്ചത്.

വാവേയുടെ പുതിയ ഫോൾഡബിൾ ഫോണിന്റെ ലോഞ്ച് ചടങ്ങിലാണ് തങ്ങളുടെ നേട്ടത്തെ കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. ജിടി 5 സീരീസിന്റെ വാച്ചാണ് കയറ്റി അയച്ചതിൽ കൂടുതലും. വാവേയ് ഡിവൈസസ് ബിസിനസ് ഗ്രൂപ്പിന്റെ സിഇഒ ഹെ ഗാങ് ആണ് 6 മില്ല്യൺ വാച്ചുകൾ അഞ്ച് മാസം കൊണ്ട് വിറ്റതായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വാച്ച് ജിടി 5 സീരീസ് ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറങ്ങിയത്. മികച്ച ഡിസൈനിനൊപ്പം വ്യത്യസ്തങ്ങളായ നിറങ്ങളും ട്രൂസെൻസ്, ഇമോഷണൽ വെൽബീയിംഗ് ആപ്പ് എന്നിവയും വാച്ച് പ്രേമികളുടെ മനം കവർന്നിരുന്നു.

വാച്ച് ജിടി 5 സീരീസിൽ 41 എംഎം വേരിയന്റിന് 1.32 ഇഞ്ച് സ്‌ക്രീനും 46 എംഎം വേരിയന്റിന് 1.43 ഇഞ്ച് ഡിസ്പ്ലേ പാനലുമാണുള്ളത്. ആദ്യത്തെ വേരിയന്റിന് 8 ദിവസത്തെ ബാറ്ററി ബാക്കപ്പ് ലഭിക്കുമ്പോൾ രണ്ടാമത്തെ വേരിയന്റിന് 14 ദിവസത്തെ ബാക്കപ്പ് ലഭിക്കും.

SpO2 മോണിറ്ററിംഗ്, ECG, സ്ലീപ്പ് ആൻഡ് സൈക്കിൾ ട്രാക്കിംഗ്, ക്വിക്ക് റിപ്ലൈ, എന്നിവയ്ക്ക് പുറമെ നൂറിലധികം വർക്ക് ഔട്ട് മോഡുകളും വാച്ചിലുണ്ട്. ഡ്യുവൽ-ബാൻഡ് ഫൈവ്-സിസ്റ്റം, GNSS പൊസിഷനിങ്, വാവേയ് സൺഫ്‌ലവർ പൊസിഷനിങ് എന്നിവയും വാവേയുടെ പുതിയ വാച്ച് ജിടി 5 സീരിസിന് ഉണ്ട്.

നേരത്തെ അമേരിക്കയിൽ വാവേയ് കമ്പനിക്ക് ഉപരോധം നേരിട്ടിരുന്നു. നിലവിൽ ആൻഡ്രോയിഡിന് പകരം സ്വന്തം ഹാർമണി ഓഎസിലാണ് വാവേയുടെ ഫോണുകൾ ഒരുക്കുന്നത്. ചൈനയിലെ ആദ്യത്തെ ആഗോള ടെക് ബ്രാൻഡാണ് വാവേയ്. 2019 മുതലാണ് വാവേയ്ക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്.

Content Highlights: Huawei sells 6 million watches in five months new record

To advertise here,contact us
To advertise here,contact us
To advertise here,contact us