ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് പരിപാടിയില്‍ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ആഗോള തലത്തില്‍ പുറത്തിറക്കി. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവയാണ് പുറത്തിറക്കിയത്. മാര്‍ച്ച് 11ന് ഇരുഫോണുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക.
കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ.ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും.
120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്പ്ലേയുമായാണ് ഷവോമി 15 വരിക. 12GB റാമും 1ഠB UFS 4.0 വരെ സ്റ്റോറേജ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി ശേഷിയും പ്രതീക്ഷിക്കുന്നു.
Content Highlights: xiaomi 15 ultra xiaomi 15 india launch march 11