'ചോരക്കളി, അപകടങ്ങൾ, കൊലപാതകങ്ങൾ...'; ഈ ഇൻസ്റ്റയ്ക്ക് ഇതെന്തുപറ്റി! സംഭവിച്ചതെന്ത്?

എന്തുകൊണ്ട് ഇത്തരം റീലുകൾ മാത്രം പൊന്തിവന്നു എന്നത് എല്ലാവരും ഒരേപോലെ ചോദിച്ച ഒരു കാര്യമായിരുന്നു

കഴിഞ്ഞ കുറച്ചിദിവസങ്ങളായി ഇന്‍സ്റ്റഗ്രാമിന് ഇതെന്തുസംഭവിച്ചുവെന്ന് തോന്നിയിരുന്നോ? ഇൻസ്റ്റാഗ്രാം തുറന്നാൽ വയലൻസ്, കൊലപാതകം, മൃഗങ്ങളെ അനാവശ്യമായി ഉപദ്രവിക്കുക തുടങ്ങിയവ അടങ്ങിയ റീലുകളാണ് കുറച്ച് ദിവസങ്ങളായി വന്നിരുന്നത്. സാധാരണയായി ഇൻസ്റ്റാഗ്രാമിൽ നമ്മൾക്ക് കാണേണ്ട റീലുകളും മറ്റും നമുക്ക് തന്നെ ഫിൽറ്റർ ചെയ്യാൻ കഴിയും. എന്നാൽ കുറച്ച് ദിവസങ്ങളായി ഈ അൽഗോരിതം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ക്രൂരമായ, അത്ര സുഖകരമല്ലാത്ത റീലുകളാണ് കണ്ടുവന്നിരുന്നത്. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ച് മെറ്റ മാപ്പുപറഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഇത്തരം റീലുകൾ മാത്രം പൊന്തിവന്നു എന്നത് എല്ലാവരും ഒരേപോലെ ചോദിച്ച ഒരു കാര്യമായിരുന്നു.

സെൻസിറ്റീവ് ആയ റീലുകളെ നമ്മുടെ ഫീഡിൽ നിന്ന് സ്വയം നിയന്ത്രിക്കാൻ ഇൻസ്റ്റാഗ്രാമിന് ഒരു എഐ സംവിധാനമുണ്ട്. ഈ സംവിധാനത്തിന്റെ ഒരു തകരാറായിരുന്നു ഇത്തരം റീലുകൾ ഫീഡിലേക്ക് പുഷ് ചെയ്യപ്പെടാന്‍ കാരണമെന്നാണ് ഒരു നിഗമനം. മറ്റൊരു സാധ്യത അൽഗോരിതം അപ്ഡേറ്റത്തിനിടെ സംഭവിച്ച എന്തെങ്കിലും തരത്തിലുളള പിഴവാകാം എന്നാണ്. ഈ പിഴവ് മൂലം വയലന്റ് ആയ, സെൻസിറ്റീവ് ആയ പോസ്റ്റുകൾക്ക് ഇൻസ്റ്റാഗ്രാം മുൻഗണന നൽകിയിരുന്നിരിക്കാം. ഈ രണ്ട് സാധ്യതകളാണ് തത്കാലത്തേക്ക് നമുക്ക് മുൻപിലുള്ളത്.

Also Read:

Kerala
നോവൽരചന ഭീകരവാദമല്ല; രൂപേഷിന്റെ നോവലിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാർ

ഇതാദ്യമായല്ല ഇൻസ്റ്റാഗ്രാമിന് ഇത്തരത്തിൽ സംഭവിക്കുന്നത്. മുൻപ് റീലുകളിൽ അഡൽറ്റ് കണ്ടന്റുകൾ മാത്രം കയറിവരുന്നത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ, ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ, പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകളിലേക്ക് വരെ അർദ്ധ നഗ്ന ദൃശ്യങ്ങളും മറ്റും നേരിട്ട് ഫീഡ് ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കിയിരുന്നു.

നമ്മളുടെ തന്നെ പൂർവകാല ആക്ടിവിറ്റികളാണ് നമ്മുടെ ഫീഡിൽ വരുന്ന റീലുകളെയും മറ്റും നിർണയിക്കുന്നത്. നമ്മൾ മുൻപ് ലൈക്ക് ചെയ്ത വീഡിയോകൾ, കമന്റ് ചെയ്തവ, ഷെയർ ചെയ്തവ തുടങ്ങിയ എല്ലാം ഇൻസ്റ്റാഗ്രാം അൽഗോരിതം ട്രാക്ക് ചെയ്യുകയും അതിനനുസരിച്ച് നമ്മുടെ ഫീഡുകളിൽ കണ്ടന്റ് പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. എന്നാൽ ഈ ഫീച്ചറാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 'കൈവിട്ടു'പോയിരുന്നത്.

Content Highlights: Instagram algorithm doubted over feed content

To advertise here,contact us