ഈ പദ്ധതി യാഥാർഥ്യമായാൽ ഇന്റർനെറ്റ് കണക്ടിവിറ്റി കിടുകിടിലനാകും; ലോകത്തെ 'കോർത്തിണക്കാൻ' സക്കർബർഗ് വരുന്നു

'പ്രോജക്ട് വാട്ടർവർത്ത്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2039-ഓടെ പൂർത്തിയാക്കാനാണ് മെറ്റയുടെ ലക്ഷ്യം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഭൂഖണ്ഡങ്ങളെ കോർത്തിണക്കിയുള്ള സമുദ്രാന്തർ കേബിൾ ശൃംഖല പ്രഖ്യാപിച്ച് മെറ്റ. 'പ്രോജക്ട് വാട്ടർവർത്ത്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2039-ഓടെ പൂർത്തിയാക്കാനാണ് മെറ്റയുടെ ലക്ഷ്യം.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സന്ദർശനത്തിനിടെയുണ്ടായ സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 50,000 കിലോമീറ്റർ നീളത്തിനാകും കേബിളുകൾ വിന്യസിക്കപ്പെടുക. ഈ സ്വപ്നപദ്ധതിക്കായി വലിയ തുകയാണ് മെറ്റ നിക്ഷേപിക്കാനൊരുങ്ങുന്നത്.

Also Read:

Tech
സെക്കന്റ് ഹാന്റ് സ്മാർട്ട് ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഇന്ത്യ, യുഎസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് കേബിൾ കടന്നുപോകുക. പദ്ധതി പൂർത്തിയാകുന്നതോടെ ഇ കബിളുകൾ അമേരിക്കയുമായി പഠിപ്പിക്കപ്പെടും. കരാറിൽ ഇന്ത്യയും ഭാഗമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ വാട്ടർവർത്ത് കേബിളുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി നടത്താൻ പണം കണ്ടെത്താനും ഇന്ത്യയും സഹകരിക്കും.

ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര കേബിൾ ശൃംഖലയായിരിക്കും മെറ്റയുടേത്. നിലവിലുള്ള കേബിൾ ശൃംഖലകളെക്കാൾ ഇവയുടെ ശേഷി ഉയർന്നതാകുമെന്നും മെറ്റ അവകാശപ്പെടുന്നുണ്ട്. പദ്ധതി യാഥാർഥ്യമായാൽ, കേബിൾ കടന്നുപോകുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി കൂടുതൽ ശക്തമാകും. കപ്പലുകൾ പോകുമ്പോൾ മറ്റും കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട്, അത്തരത്തിൽ ഉണ്ടാകാതിരിക്കാനുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുക.

Content Highlights: Meta announces subsea cable project

To advertise here,contact us