ശ്രദ്ധിച്ചില്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം; കാരണം ഇതാണ്

ഫെബ്രുവരി ഒന്നു മുതലാണ് യുപിഐ ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യത

ഇനി മുതല്‍ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ പുതിയ ചട്ടം അനുസരിച്ച് സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ മാര്‍ഗനിര്‍ദേശം അനിസരിച്ച് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രമാണ് ട്രാന്‍സാക്ഷന്‍ ഐഡികള്‍ക്ക് എന്ന് ഉറപ്പാക്കണം.

Also Read:

Business
61,000ത്തില്‍ തൊട്ടു തൊട്ടില്ല; വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില

അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.'2024 മാര്‍ച്ച് 28ലാണ് യുപിഐ സേവനദാതാക്കളോട് യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി സൃഷ്ടിക്കുന്നതിന് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. യുപിഐ ടെക്നിക്കല്‍ സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ നിര്‍ദേശം നല്‍കിയത്' - നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: these upi transactions will be blocked from february know reason

To advertise here,contact us