OLED സ്‌ക്രീനോടു കൂടിയ മാക്ബുക്ക്; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ഐറ്റമെന്ന് ആപ്പിള്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ OLED സ്‌ക്രീനോടുകൂടിയ ആദ്യത്തെ മാക്ബുക്ക് പ്രോ മോഡല്‍ പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ OLED സ്‌ക്രീനോടുകൂടിയ ആദ്യത്തെ മാക്ബുക്ക് പ്രോ മോഡല്‍ പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുപെര്‍ട്ടിനോ കമ്പനിയുടെ നിലവിലുള്ള മാക്ബുക്ക് മോഡലുകളില്‍ മിനി-എല്‍ഇഡി സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് ഭാവിയില്‍ ഒഎല്‍ഇഡി പാനലുകളാകാനാണ് സാധ്യത.

ഈ മാക്ബുക്ക് പ്രോ മോഡല്‍ 14-3 ഇഞ്ച്, 16.3 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളിലും ഹൈബ്രിഡ് ഒഎല്‍ഇഡി സ്‌ക്രീനിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. നിലവിലെ തലമുറ മോഡലില്‍ ഉപയോഗിക്കുന്ന മിനി-എല്‍ഇഡി ഡിസ്‌പ്ലേയില്‍ നിന്ന് വ്യത്യസ്തമായി 2026 മാക്ബുക്ക് പ്രോയില്‍ ഡിസ്‌പ്ലേ നോച്ച് ഉണ്ടായിരിക്കില്ല. കൂടാതെ ഐഫോണ്‍ 15 മോഡലുകള്‍ക്ക് സമാനമായ ഡൈനാമിക് ഐലന്‍ഡ് ഇതിനുണ്ടായിരിക്കുമോ എന്നും വ്യക്തമല്ല.

Also Read:

Economy
പലിശനിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

മാക്ബുക്ക് എയറും 2027-ല്‍ OLED സ്‌ക്രീന്‍ ഉപയോഗിച്ച് അപ്ഗ്രേഡുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13.8-ഇഞ്ച്, 15.5-ഇഞ്ച് ഡിസ്പ്ലേ വലുപ്പത്തില്‍ ഒരു ഹൈബ്രിഡ് OLED പാനലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ആപ്പിള്‍ ഐപാഡ് പ്രോയെ ടാന്‍ഡം ഒഎല്‍ഇഡി പാനല്‍ ഉപയോഗിച്ച് അപ്ഗ്രേഡുചെയ്തിരുന്നു. കൂടാതെ ഐപാഡ് എയര്‍ മോഡല്‍ 2026-ല്‍ 8.4 ഇഞ്ച് ഹൈബ്രിഡ് ഒഎല്‍ഇഡി സ്‌ക്രീനായി അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: apple macbook pro oled notch launch timeline report

To advertise here,contact us