'ഐഫോൺ 16 ഇതിനൊക്കെ ഇച്ചിരികൂടി മൂക്കണം'; കിടിലൻ കാമറ ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എസ് 25 അൾട്ര

Galaxy AI സാംസങ് ഗാലക്‌സി എസ് 25 ന്റെ ഫോട്ടോകൾക്ക് കൂടുതൽ മികച്ച അനുഭവം നൽകുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്

icon
dot image

ലോഞ്ചിങ് തീയതി അടുക്കുന്നതിനിടെ ആപ്പിളിന്റെ ഐഫോൺ 16 പ്രോയുടെ കാമറയെക്കാൾ കിടിലൻ ഫീച്ചറുകളാണ് സാംസങ് ഗാലക്‌സി എസ് 25 ൽ ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട്. ജനുവരി ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യുന്ന സാംസങ് ഗാലക്‌സി എസ് 25 സീരിസിൽ മൂന്ന് ഫോണുകളാണ് പുറത്തിറങ്ങുക. സാംസങ് ഗാലക്‌സി എസ് 25, സാംസങ് ഗാലക്‌സി എസ് 25 അൾട്ര, സാംസങ് ഗാലക്‌സി എസ് 25 പ്ലസ് എന്നിവയാണ് പുറത്തിറങ്ങുന്ന ഫോണുകൾ.

മുഖ്യ എതിരാളിയായ ഐഫോണിനെക്കാൾ രണ്ട് മടങ്ങ് കിടിലൻ ഫീച്ചറുകളുമായിട്ടാണ് പുതിയ ഗാലക്‌സി എത്തുന്നത്. നിലവിൽ എസ് 24 ൽ ലഭ്യമായ ടെലിഫോട്ടോ ലെൻസ് ഐഫോൺ 16 പ്രോയുടെ കാമറയെക്കാൾ ഗംഭീരമാണ്. 100x വരെ ഹൈബ്രിഡ് സൂം ശേഷിയുള്ള 50-MP 5x ടെലിഫോട്ടോ ലെൻസാണ് നിലവിൽ എസ് 24 ൽ ലഭ്യമാകുന്നത്.

എന്നാൽ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 16 സീരിസിൽ 12 മെഗാപിക്‌സൽ മാത്രമുള്ള 5x ടെലിഫോട്ടോ ലെൻസ് ആണ് ഉള്ളത്. പരമാവധി 25 X സൂം ആണ് ഈ കാമറ ലഭ്യമാക്കുന്നത്. എസ് 25 ൽ എസ് 24 നെക്കാൾ കിടിലൻ കാമറ ഫീച്ചറുകളായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

എസ്25 അൾട്രാ കൂടുതൽ ഫോക്കൽ ലെങ്ത് ഓപ്ഷനുകൾ നൽകും. ഐഫോൺ 16 പ്രോയിൽ 1x, 0.5x, 5x ടെലിഫോട്ടോ ലെൻസുകളുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. എന്നാൽ 1x നും 5x നും ഇടയിൽ ഫോക്കൽ ലെങ്ത് ഷൂട്ട് ചെയ്യുമ്പോൾ, ഐഫോൺ ഡിജിറ്റലായി ചിത്രത്തെ ക്രോപ്പ് ചെയ്യുന്നു. അതേസമയം എസ് 24 അൾട്രാ പോലെയുള്ള ഫോണുകൾ, 3x, 5x ടെലിഫോട്ടോ ലെൻസുകൾ ഉൾപ്പെടെയുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തോടൊപ്പം രണ്ട് ഫോക്കൽ ലെങ്തുകളിലും ഒപ്റ്റിക്കൽ നിലവാരമുള്ള ചിത്രങ്ങളും നൽകുന്നുണ്ട്.

50 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ആണ് എസ് 25 അൾട്രയിൽ ഉള്ളത്. ഐഫോൺ 16 പ്രോയിൽ ഇത് 48 മെഗാപിക്‌സൽ മാത്രമുള്ള അൾട്ര വൈഡ് ലെൻസാണ്.സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ് ആണ് സാംസങിൽ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും എസ് 25 അൾട്രയ്ക്ക് ഉണ്ട്. ഇതിന് പുറമെ Galaxy AI സാംസങ് ഗാലക്‌സി എസ് 25 ന്റെ ഫോട്ടോകൾക്ക് കൂടുതൽ മികച്ച അനുഭവം നൽകുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.

Content Highlights: Samsung Galaxy S25 with big competition of iPhone 16 and has superb camera features

To advertise here,contact us
To advertise here,contact us
To advertise here,contact us