സ്‌കാമര്‍മാര്‍ക്കുള്ള പണി ഒരുങ്ങിക്കഴിഞ്ഞു; തട്ടിപ്പുകാരെ വലയിലാക്കാന്‍ 'ഡെയ്‌സി' മുത്തശ്ശി

സ്‌കാമര്‍മാരുമായി ഡെയ്‌സി കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് മറ്റ് ഇരകളെ തേടാനുള്ള സമയം നഷ്ടപ്പെടും.

icon
dot image

ബ്രിട്ടീഷ് ടെലികോം ഭീമനായ വിര്‍ജിന്‍ മീഡിയ O2 അടുത്തിടെ 'ഡെയ്സി'യെ പുറത്തിറക്കി. തട്ടിപ്പുകളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്ത വിപ്ലവകരമായ മനുഷ്യസമാനമായ ചാറ്റ്‌ബോട്ടാണ് ഡെയ്‌സി. ബുദ്ധിയുള്ളതും ഹാസ്യരൂപേണ സംസാരിക്കുന്നതുമായ മുത്തശ്ശിയുടെ സംഭാഷണ ശൈലി അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഡെയ്സി തട്ടിപ്പുകാര്‍ക്കെതിരെയാണ് രംഗത്തിങ്ങുക.

ഫോര്‍ബ്സ് പറയുന്നതനുസരിച്ച് , 'സ്‌കാംബൈറ്റിംഗ്' എന്ന സമ്പ്രദായം ഡെയ്സി ഓട്ടോമേറ്റ് ചെയ്യുന്നു, തട്ടിപ്പുകാരുടെ സമയം അപഹരിക്കാനും അവരുടെ തന്ത്രങ്ങള്‍ പരസ്യമായി തുറന്നുകാട്ടാനും നിയമ നിര്‍വ്വഹണത്തിനായി രഹസ്യാന്വേഷണം നടത്താനും സ്‌കാമര്‍ ഉപകരണങ്ങളുടെ അല്‍ഗോരിതം തടസ്സപ്പെടുത്താനും ഡെയ്‌സിക്ക് സാധിക്കും.

Also Read:

Environment
അച്ഛനും മകൾക്കും ലഭിച്ചത് അന്യഗ്രഹ സന്ദേശം; രൂപങ്ങളുടെ അർത്ഥം വ്യക്തമല്ല

തട്ടിപ്പുകാരുടെ ഇരകള്‍ പ്രധാനമായും പ്രായമായവരാണ് അതുകൊണ്ടാണ് ഡെയ്‌സിയെ ഒരു മുത്തശ്ശിയായി രൂപകല്‍പ്പന ചെയ്തത്. സാങ്കേതിക അറിവ് പ്രായമായവര്‍ക്ക് കുറവാണെന്ന ധാരണയില്‍ പല സ്‌കാനര്‍മാരും പല രീതിയില്‍ വയസായ ആളുകളെ ട്രാപ്പില്‍ പെടുത്താറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് ഡെയ്‌സിയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള സ്‌കാമര്‍മാരുമായി ഡെയ്‌സി കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് മറ്റ് ഇരകളെ തേടാനുള്ള സമയം നഷ്ടപ്പെടും. തട്ടിപ്പുകാരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡെയ്സി വഴി ലഭിക്കുകയും ചെയ്യും.

Content Highlights: british company introduces ai granny that talks to scammers and wastes their time

To advertise here,contact us
To advertise here,contact us
To advertise here,contact us