ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിൻ്റെ പുതിയ സുരക്ഷാ മുന്നറിയിപ്പ്. നവംബർ 7നാണ് CERT-In ഉയർന്ന തീവ്രതയുള്ള അലേർട്ട് പുറപ്പെടുവിച്ചത്. ഐഫോണുകളും മാക്കുകളും ഉൾപ്പെടെ ആപ്പിൾ ഉപകരണങ്ങളുടെ പ്രധാന ഭാഗങ്ങളെ ബാധിക്കുന്നതിനാൽ സുരക്ഷാ പ്രശ്നം വളരെ ഗൗരവമുള്ളതാണെന്നാണ് റിപ്പോർട്ട്. അപകടസാധ്യത, ഏത് ഉപകരണങ്ങളെയാണ് ഇത് ബാധിക്കുക, നിലവിലുള്ള ഭീഷണികളിൽ നിന്ന് നിങ്ങളുടെ ഐഫോൺ എങ്ങനെ സുരക്ഷിതമാക്കാം എന്നും ഈയൊരു സാഹചര്യത്തിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഐഫോൺ, ഐപാഡ്, മാക്ബുക്സ് തുടങ്ങിയ ആപ്പിൾ ഉൽപ്പന്നങ്ങളിലും ആപ്പിൾ വാച്ച് മോഡലുകളിലും ഈ അപകടസാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ആപ്പിൾ ഉൽപ്പന്നങ്ങളിൽ ഒന്നിലധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് CERT-In വ്യക്തമാക്കുന്നത്. ഇതിന് പുറമെ iOS, iPadOS, macOS, tvOS, watchOS, visionOS, Safari എന്നിവയുടെ വിവിധ പതിപ്പുകളിൽ അവ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും CERT-In-ൻ്റെ കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിവരങ്ങൾ വെളിപ്പെടുത്തുന്നതും സേവനം നിഷേധിക്കുന്നതുമാണ് ഉയർന്ന അപകടസാധ്യതയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സെൻസിറ്റീവായ ഉപയോക്തൃ വിവരങ്ങളിലേക്കുള്ള അനധികൃത ആക്സസ്, സേവന നിഷേധം, ഡാറ്റ കൃത്രിമത്വം എന്നിവയാണ് ഈ കേടുപാടുകൾ സൃഷ്ടിക്കുന്ന ചില അപകടസാധ്യതകൾ. ആപ്പിൾ ഇത് അപകടപട്ടികയിൽ പെടുത്തുകയും പുതിയ വേർഷനിൽ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സുരക്ഷാ പ്രശ്നം ബാധിച്ച ആപ്പിൾ സോഫ്റ്റ്വെയർ പതിപ്പുകളിൽ ഐഫോൺ 16 സീരീസ് പോലുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും വിഷൻ പ്രോ ഹെഡ്സെറ്റും ഉൾപ്പെടുന്നു. ലിസ്റ്റിൽ അവയുടെ അതത് സോഫ്റ്റ്വെയർ പതിപ്പുകൾക്കൊപ്പം സൂചിപ്പിച്ചിരിക്കുന്ന iPad, iPad Pro മോഡലുകളും ഉൾപ്പെടുന്നുണ്ട്. 8, 8 പ്ലസ്, ഐഫോൺ X തുടങ്ങിയ പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരും അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആപ്പിൾ ടിവി, ആപ്പിൾ വാച്ച് ഉപയോക്താക്കളും സുരക്ഷാ ഭീഷണി ഗൗരവമായി കാണണെന്നാണ് റിപ്പോർട്ട്.
സുരക്ഷാ പ്രശ്നങ്ങളുടെ പട്ടികയുടെയും സിഇആർടി-ഇന്നിൽ നിന്നുള്ള മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഈ ഉപയോക്താക്കളുടെ സുരക്ഷയെക്കുറിച്ച് ആപ്പിൾ ബോധവാന്മാരാണ് എന്നാണ് റിപ്പോർട്ട്. ലഭ്യമായ ഏറ്റവും പുതിയ പതിപ്പിലേക്ക് അവരുടെ ഉപകരണങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ആപ്പിൾ ഉപയോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Content Highlights: Apple users in India have got a new security warning from CERT-In