ഫോണ്‍ നമ്പർ ഇല്ലാതെ ചാറ്റ്; അപ്ഡേഷനായി പരീക്ഷണത്തില്‍ വാട്സ്ആപ്പ്

പുതിയ അപ്ഡേറ്റിനായി വാട്സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്

ഫോണ്‍ നമ്പര്‍ നല്‍കാതെ യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്ഡേറ്റിനായി വാട്സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറഞ്ഞു. ഉപയോക്താവിന്റെ പേരോ ഫോണ്‍ നമ്പറോ അറിയുന്നവര്‍ക്ക് മാത്രമേ ചാറ്റ് ചെയ്യാന്‍ കഴിയു.

സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കാനും ഉപയോക്തൃ പ്രൊഫൈലിലൂടെ ഒരാളെ കണ്ടെത്തുന്നത് കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. നിലവില്‍ വാട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭിക്കുക.

വാട്സ്ആപ്പിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ പോലെ യുണീക്കായ യൂസര്‍നെയിമായിരിക്കും ഉണ്ടാവുക. ഒരാളുടെ യൂസര്‍നെയിം മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. നിലവില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും. അപ്ഡേറ്റ് എപ്പോഴായിരിക്കും പുറത്തിറങ്ങുകയെന്നത് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

To advertise here,contact us