ഉര്‍വശി റൗട്ടേലയുടെ വീഡിയോ ഡീപ്പ് ഫേക്കോ?, ചര്‍ച്ച സജീവം

നേരത്തേ ആലിയ ഭട്ട്, കത്രീന കൈഫ്, രശ്മിക മന്ദാന എന്നീ നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വിവാദമായിരുന്നു

icon
dot image

നടി ഉര്‍വശി റൗട്ടേലയുടെ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ നടി ഒരു കുളിമുറിയില്‍ കുളിക്കാന്‍ തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണുള്ളത്. എന്നാല്‍ വീഡിയോയുടെ ചുവടുപിടിച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇത് ലീക്കായ യഥാര്‍ത്ഥ വീഡിയോ ആണെന്നാണ് ഒരു വിഭാഗം പറയുമ്പോള്‍ എന്തോ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള വീഡിയോ ആണെന്ന് മറ്റ് ചിലര്‍ അവകാശപ്പെടുന്നു. ഡീപ്പ് ഫേക്ക് ആണോ ഇതെന്നും പലരും ചോദിക്കുന്നുണ്ട്.

നേരത്തേ ആലിയ ഭട്ട്, കത്രീന കൈഫ്, രശ്മിക മന്ദാന എന്നീ നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വിവാദമായിരുന്നു. സിങ് സാബ് ദി ഗ്രേറ്റ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി, ഹേറ്റ് സ്റ്റോറി 4 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് റൗട്ടേല. ചില ജനപ്രിയ മ്യൂസിക് വീഡിയോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ നടിയോ ഏതെങ്കിലും പിആര്‍ ടീമോ പ്രതികരിച്ചിട്ടില്ല.

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടിയ്ക്ക് ​ഗുരുതര പരിക്കുണ്ടായതായി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നന്ദമൂരി ബാലകൃഷ്‌ണ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ സെറ്റിൽ വച്ചായിരുന്നു അപകടം. സംഘട്ടന രം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടിയ്‌ക്ക് പരിക്കേറ്റത്. ഉർവശിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉർവശിക്ക് നൽകിവരുന്നതെന്നും അവർ അറിയിച്ചിരുന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us