ഉയര്‍ന്ന മൈലേജ് നല്കുന്ന വാഹനം വാങ്ങാനാണ് എല്ലാവരും താല്പര്യപ്പെടുന്നത്. എന്നാല്‍ സ്ഥിരമായി ഒരു പ്രത്യേക പെട്രോള്‍ പമ്പില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നതെങ്കില്‍ അത് വാഹനത്തിന്റെ മൈലേജില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാക്കുമോ?. അതുമാത്രമല്ല പല പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കുന്നതും വാഹനത്തിന്റെ മൈലേജ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ? ഈ സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ…
ഇന്ധന സ്രോതസ്സിനെ ആശ്രയിച്ച് നിങ്ങളുടെ കാറിന്റെ മൈലേജ് വ്യത്യാസപ്പെടാം എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനുള്ള പ്രാഥമിക കാരണം ഇന്ധനത്തിന്റെ പരിശുദ്ധിയും സാന്ദ്രതയുമാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് പെട്രോളിന്റെ സാന്ദ്രത 720 നും 775 കിലോഗ്രാം/m³ നും ഇടയിലായിരിക്കണം.
ചില പെട്രോള്‍ പമ്പ് ഉടമകള്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി പെട്രോളില്‍ ലായകങ്ങളോ വലിയ അളവില്‍ എത്തനോളോ ചേര്‍ക്കുന്നു. ഇന്ധനത്തില്‍ മായം ചേര്‍ക്കുമ്പോള്‍ അതേ അളവില്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ എഞ്ചിന് കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടിവരും. ഇത് വാഹനത്തിന്റെ മൈലേജ് 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കും.
വാഹനത്തിന്റെ മൈലേജുമായി ബന്ധപ്പെട്ട രണ്ടാമത്തെ വലിയ ഘടകം പെട്രോള്‍ പമ്പ് മെഷീനുകളിലെ താപനിലയുടെ പ്രഭാവമാണ്. ചില പെട്രോള്‍ പമ്പുകളിലെ മെഷീനുകള്‍ സ്ക്രീനില്‍ പൂര്‍ണ്ണമായി 1 ലിറ്റര്‍ ഇന്ധനം പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 950 മില്ലി ഇന്ധനം മാത്രമേ നിങ്ങളുടെ ടാങ്കിലേക്ക് പോകുന്നുള്ളൂ.
ഇന്ധനം കുറവായിരിക്കുമ്പോള്‍ മൈലേജ് കുറയാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഉച്ചകഴിഞ്ഞുള്ള ഉയര്‍ന്ന താപനിലയില്‍ പെട്രോള്‍ വികസിക്കുകയും ചെയ്യും. കത്തുന്ന വെയിലുള്ള സമയത്ത് ഇന്ധനം നിറച്ചാല്‍ അതേ സാന്ദ്രത നിങ്ങള്‍ക്ക് ലഭിക്കില്ല. ഇത് മൈലേജില്‍ നേരിയ സ്വാധീനം ചെലുത്തും. അതിനാല്‍ രാവിലെ അതായത് ചൂട് കുറവുള്ള സമയത്ത് ഇന്ധനം നിറയ്ക്കുന്നതാണ് എപ്പോഴും നല്ലത്.
Content Highlights :Is it true that if petrol and diesel are dispensed from different pumps each time, it will make a difference in the mileage of the vehicle?