

ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിലുള്ള ഒരു ഹോട്ടൽ ഇപ്പോൾ ആഗോള തലത്തിൽ വൻ പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. അതിഥികളെ ആകർഷിക്കാൻ അവർ ഒരിക്കിയിരിക്കുന്ന അത്യാഡംബരപൂർണമായ സജ്ജീകരണം തന്നെയാണ് അതിന് കാരണം. വാഹനപ്രേമികളെ ഏറെ ആകർഷിക്കുന്ന സർവീസാണ് അവർ മുന്നോട്ടുവയ്ക്കുന്നതെന്ന് പറയാം. V8 എന്ന ഹോട്ടൽ ക്ലാസിക്ക് വാഹനങ്ങളാണ് അതിഥികൾക്ക് കിടക്കയായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ക്യാഡ്യുലാക്ക്, ജീപ്പുകൾ മുതൽ വിന്റേജ് BMWവും മെഴ്സിഡസും വരെ ഉൾപ്പെടും.

ഹോട്ടലിലെ 26 റൂമുകളും വ്യത്യസ്തമാണ്. ഓരോന്നിനും വ്യത്യസ്ത കൺസെപ്റ്റുകളാണുള്ളത്. ചിലതിൻ്റെ തീം കാർ വാഷുകളുടേതാണെങ്കിൽ ചിലത് ഡ്രൈവ് ഇൻ സിനിമയോ റെട്രോ ഗ്യാരേജോ ആണ്. സാധാരണ ബെഡുകൾക്ക് പകരം അതിഥികൾക്ക് കാർ ഫ്രേയ്മുകളുടെ പരിഷ്കരിച്ച സജ്ജീകരണത്തിൽ കിടന്നുറങ്ങാം. ഇതിൽ സ്റ്റീയറിംഗ് വീലുകളുണ്ട്, പ്രവർത്തിക്കുന്ന ഹെഡ്ലൈറ്റുകളും റിമ്മുകളുമുണ്ടെന്നതാണ് പ്രത്യേകത. റൂമുകളിലുള്ള തീമുകളുടെ ഭാഗമായി സോപ്പിനു പോലും കാറിന്റെ രൂപമാണ്. ബെഡ് സൈഡ് ടേബിളുകൾ നിർമിച്ചിരിക്കുന്നത് വീൽ റിമ്മുകളിൽ നിന്നാണ്. ഹോട്ടലിന്റെ ചുമരുകൾ അലങ്കരിച്ചിരിക്കുന്നത് എഞ്ചിനുകളുടെയും റേസ് ട്രാക്കുകളുടെയും മ്യൂറൽസാണ്.

ഈ ഹോട്ടൽ മുഴുവൻ കാറുകളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ണടച്ചു പറയാം. ഹോട്ടൽ ലോബിയിൽ പാർക്ക് ചെയ്തിരിക്കുന്ന മക് ലാറനാണ് അതിഥികളെ ഹോട്ടലിലേക്ക് സ്വീകരിക്കുന്നത്. ഈ ഹോട്ടലിൽ എത്തുന്നവർ ക്ലാസിക്ക് - മോഡേൺ കാറുകളുടെ ഒരു എക്സിബിഷൻ തന്നെ സൗജന്യമായി കാണാന് സജ്ജീകരിച്ചിട്ടുണ്ട്. വിന്റേജ് ബ്യൂട്ടി കാറുകൾ മുതൽ സ്പോർട്സ് കാറുകളുടെ വലിയ നിര തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

രണ്ടാംലോക മഹായുദ്ധകാലത്ത് തകർക്കപ്പെട്ട ബൂബ്ലിങ്കൻ വിമാനത്താവളം നിന്നിടത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന 34 മുറികളുള്ള ഒരു ഫോർ സ്റ്റാർ പ്രോപ്പർട്ടിയാണിപ്പോഴിത്.
Content Highlight: Let's read about V8 hotel in Germany which convert classic cars into Beds