വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; റെനോ ഡസ്റ്റര്‍ തിരിച്ചുവരുന്നു

റിപ്ലബിക് ദിനത്തില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്

നാല് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ റെനോ ഇന്ത്യയുടെ ഐക്കണിക് എസ്യുവി ഡസ്റ്റര്‍ പുതിയൊരു രൂപത്തില്‍ ഇന്ത്യന്‍ റോഡുകളില്‍ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നു. 2012 ല്‍ ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ റെനോ ഡസ്റ്റര്‍ എസ്യുവി വിപണിക്ക് പുതിയൊരു മാറ്റമാണ് നല്‍കിയത്. 2022 ന്റെ തുടക്കത്തില്‍ റെനോ ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തി. ബ്രാന്‍ഡിന്റെ ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ പ്രകാരം 2027 ല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യത്തെ ഉല്‍പ്പന്നം കൂടിയായിരിക്കും ഡസ്റ്റര്‍.

റെനോ ഡസ്റ്റര്‍ വെറുമൊരു പേരിനപ്പുറം ഇതൊരു ഇതിഹാസമാണെന്നാണ് റെനോ ഗ്രൂപ്പ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാന്‍ ഡെബ്ലൈസ് പറയുന്നത്. ' സാഹസികതയുടെയും വിശ്വാസ്യതയുടെയും പുതുമയുടെയും പ്രതീകമായ റെനോ ഇന്ത്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ വിപണിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഹനങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നു'-സ്റ്റെഫാന്‍ ഡെബ്ലൈസ് പറഞ്ഞു.

ഇന്ത്യന്‍ വാഹന പ്രേമികളെ സംബന്ധിച്ച് പലരും എസ്യുവിയുടെ തിരിച്ചുവരവിനായി കാത്തിരുന്നവരാണ്. ആഗോളതലത്തില്‍ 1.8 ദശലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയില്‍ 200,000-ത്തിലധികം ഉടമകളുമുള്ള ഡസ്റ്ററിന് റെനോയുടെ ആഗോള പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും വിജയകരമായ എസ്യുവികളില്‍ ഒന്നാണിത്.

Content Highlights: Renault's Duster back to Indian roads on next republic day

To advertise here,contact us