ഏറ്റവും ജനപ്രിയ ബിഗ് ബഡ്ജറ്റ് ബൈക്കുകളിലൊന്നായ കാവസാക്കി Z900 ഇന്ത്യയില് അവതരിപ്പിച്ചു. മുന് വര്ഷത്തേക്കാള് വില കുറച്ചാണ് ബൈക്ക് വിപണിയില് എത്തിയിരിക്കുന്നത്. 2025 മോഡലിനേക്കാള് 19,000 രൂപ കുറഞ്ഞ് 9.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് 2026 Z900 എത്തുന്നത്.
കുറേ വര്ഷങ്ങല്ക്കു ശേഷം കഴിഞ്ഞ വര്ഷമാണ് ഈ സൂപ്പര് ബൈക്കിന് അപ്ഡേഷന് വന്നത്. അതുകൊണ്ടു തന്നെ പുതിയ ബൈക്കിന് കാര്യമായ അപ്ഡേഷന്സൊന്നുമില്ല. പുതിയ രണ്ട് കളര് ഓപ്ഷനിലാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. കാന്ഡി ലൈം ഗ്രീന്/മെറ്റാലിക് കാര്ബണ് ഗ്രേ, മെറ്റാലിക് മാറ്റ് ഗ്രാഫീന് സ്റ്റീല് ഗ്രേ/മെറ്റാലിക് ഫ്ലാറ്റ് സ്പാര്ക്ക് എന്നിങ്ങനെയാണ് പുതിയ നിറങ്ങള്.
ഈ ബൈക്കിന്റെ പവര്, ടോര്ക്ക് ഔട്ട്പുട്ട് നമ്പറുകളില് നേരിയ വര്ധനവ് സംഭവിച്ചിട്ടുണ്ട്. ഏറ്റവും പുതിയ എഞ്ചിന് 123.6bhp ഉം 98.6Nm ഉം പുറപ്പെടുവിക്കുന്നു. ഇത് യഥാക്രമം 1.6bhp ഉം 1.2Nm ഉം ആണ്. കൂടാതെ ഈ വാഹനത്തിന്റെ ഭാരം 212kg ആയതിനാല് കെര്ബ് ഭാരം മുമ്പത്തേക്കാള് 1കിലോ ഗ്രാം കുറവാണ്.
948 സിസി, ഇന്ലൈന് ഫോര്-സിലിണ്ടര് എഞ്ചിനാണ് പുതിയ വാഹനത്തിനുമുള്ളത്. താഴ്ന്ന റിവേഴ്സില് മികച്ച ടോര്ക്ക് ഡെലിവറിക്ക് വേണ്ടി കഴിഞ്ഞ വര്ഷം ഈ മോട്ടോറിന് പുതിയ ക്യാം പ്രൊഫൈലുകളും നല്കിയിരുന്നു.
റൈഡ്-ബൈ-വയര് ത്രോട്ടില്, ക്രൂയിസ് കണ്ട്രോള്, ബൈ-ഡയറക്ഷണല് ക്വിക്ക് ഷിഫ്റ്റര് തുടങ്ങിയ കൂടുതല് ഇലക്ട്രോണിക് സഹായങ്ങളുടെ രൂപത്തിലും അപ്ഡേഷന് വന്നിട്ടുണ്ട്. IMU-അസിസ്റ്റഡ് കോര്ണറിംഗ് ട്രാക്ഷന് കണ്ട്രോള്, കോര്ണറിംഗ് ABS എന്നിവയും പുതിയ അഞ്ച് ഇഞ്ച് TFT സ്ക്രീനും ഇതിലുണ്ട്. ടയറുകളിലും ബ്രേക്കിംഗ് ഹാര്ഡ്വെയറിലും കഴിഞ്ഞ വര്ഷം ചില മെച്ചപ്പെടുത്തലുകള് വരുത്തിയിരുന്നു.
Content Highlights: 2026 Kawasaki Z900 Launched in India