'5 മിനിറ്റിന് 399 രൂപ' മസ്‌കിന്റെ ഡ്രൈവറില്ലാ കാർ അത്ര സൂപ്പറാണോ? യാത്രാനുഭവം വിവരിച്ച് ബെംഗളൂരു ഇന്‍ഫ്ലുവൻസർ

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സര്‍വ്വീസിന് ടെസ്‌ല തുടക്കം കുറിച്ചത്

എക്‌സ് സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമായി ഇലോണ്‍ മസ്‌കിന്റെ റോബോടാക്‌സി വലിയ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു. ഡ്രൈവറില്ലാതെ തന്നെ യാത്ര നടത്താന്‍ കഴിയുന്ന കാര്‍ എന്ന് പ്രത്യേകതയാണ് റോബോ ടാക്‌സിയെ വ്യത്യസ്തമാക്കുന്നത്. കൃത്യമായ സ്ഥലം ബുക്ക് ചെയ്യുമ്പോള്‍ പറഞ്ഞു കൊടുത്താല്‍ മാത്രം മതി ഡ്രൈവറില്ലാത്ത റോബോ ടാക്‌സി എത്തി നിങ്ങളെ കൂട്ടി കൊണ്ട് പോയി പറഞ്ഞ സ്ഥലത്ത് എത്തിക്കും. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സര്‍വീസിന് ടെസ്ല തുടക്കം കുറിച്ചത്.

ഇപ്പോഴിതാ ഒരു ഇന്ത്യന്‍ കൊണ്‍ഡന്റ് ക്രിയേറ്റര്‍ ടെസ്ലയുടെ ഈ ഡ്രൈവറില്ലാ കാറിലെ യാത്രാ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ടെസ്ലയുടെ ഏറെ ഹൈപ്പോടെ കൂടി ഇറങ്ങിയ ഈ ടാക്‌സിയിലെ അനുഭവം ശരിക്കും മികച്ചതാണോ എന്ന് യുവാവ് വീഡിയോയില്‍ വിവരിക്കുന്നു.

എന്താണ് വീഡിയോയില്‍ പറയുന്നത് ?

ഇഷാന്‍ ശര്‍മ്മ എന്ന ബെംഗുളൂരു അധിഷ്ഠിത കോണ്‍ഡന്റ് ക്രിയേറ്ററാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇലോണിന്റെ കാലിഫോര്‍ണിയയില്‍ സര്‍വീസ് നടത്തുന്ന റോബോടാക്‌സിയിലെ യാത്രാ അനുഭവം തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് ശര്‍മ്മ പറയുന്നു. 5 മിനിറ്റ് യാത്രയ്ക്ക് 4.5 ഡോളറാണ് നല്‍കേണ്ടത്. ഇന്ത്യന്‍ രൂപയില്‍ 5 മിനിറ്റ് യാത്രയ്ക്ക് ഏതാണ്ട് 399 രൂപ നല്‍കേണ്ടി വരും.

Just tried Robotaxi by Elon Musk in bay area and loved the experience!🤯 pic.twitter.com/2LuVh1zFm9

'ബേ ഏരിയയിലെ ഇലോണ്‍ മസ്‌കിന്റെ റോബോടാക്‌സി പരീക്ഷിച്ചു നോക്കി, മികച്ച അനുഭവം' എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.സെല്‍ഫ് ഡ്രൈവിംഗ് മോഡില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഡ്രൈവര്‍ ഇല്ലെങ്കില്‍ കൂടിയും യാത്ര നിരീക്ഷിക്കാന്‍ ഒരാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടാകും. ടാക്‌സികളുടെ ഭാവി ഇതാണെന്നും ഇന്ത്യയിലേക്ക് ഇവ വരാനുള്ള സാധ്യതകള്‍ ഭാവിയിലുണ്ടെന്നും വീഡിയോയില്‍ ശര്‍മ്മ പറയുന്നു.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് നിലവില്‍ റോബോടാക്‌സിയില്‍ നിരീക്ഷിക്കാന്‍ ആളെ നിയമിച്ചിട്ടുള്ളതെന്നും ഇനി സെല്‍ഫ് മോഡ് കാറില്‍ നിരീക്ഷകന്‍ ഇല്ലാതെ വന്നാല്‍ നിങ്ങള്‍ യാത്ര ചെയ്യാന്‍ സനദ്ധര്‍ ആയിരിക്കുമോ എന്നും യുവാവ് വീഡിയോയില്‍ ചോദിക്കുന്നു.

അരിസോണയിൽ സുരക്ഷാ മോണിറ്റർ ഘടിപ്പിച്ച ഓട്ടോണമസ് റോബോടാക്സി വാഹനങ്ങൾ പരീക്ഷിക്കാൻ ടെസ്‌ലയ്ക്ക് അനുമതി ലഭിച്ചതായി സംസ്ഥാന ഗതാഗത വകുപ്പ് വെള്ളിയാഴ്ച റോയിട്ടേഴ്‌സിന് അയച്ച ഇമെയിലിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടാക്സി യാത്രാനുഭവങ്ങൾ പങ്കുവെച്ച് യുവാവിൻ്റെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.

Content Highlights- Is Musk's driverless car super? Bengaluru influencer shares travel experience

To advertise here,contact us