ഓഹരി വിപണിയില് ഇന്ന് വന് മുന്നേറ്റം. സെന്സെക്സ് 300 ഓളം പോയിന്റ് വ്യാപാരത്തിന്റെ തുടക്കത്തില് മുന്നേറി 81,000ന് മുകളില് എത്തി. ടാറ്റ മോട്ടോഴ്സിന്റെ മാത്രം ഓഹരി വില 710 കടന്നു.ടാറ്റ മോട്ടോഴ്സ്, എംആന്റ്എം ഓഹരികള് നാലുശതമാനമാണ് ഉയര്ന്നത്. ടാറ്റ മോട്ടോഴ്സിന്റെ മാത്രം ഓഹരി വില 710 കടന്നു. ജിഎസ്ടി പരിഷ്കരണത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്ക്ക് കൈമാറുമെന്ന ടാറ്റ മോട്ടോഴ്സിന്റെ പ്രഖ്യാപനമാണ് ഓഹരിവിലയില് പ്രതിഫലിച്ചത്.
ജിഎസ്ടി പരിഷ്കരണത്തെ തുടര്ന്ന് വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന വാഹന കമ്പനികളുടെ പ്രഖ്യാപനം മൂലമാണ് ഓട്ടോ ഓഹരികള് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന് സാധിച്ചത്. 1.5 ശതമാനമാണ് ഓട്ടോ സൂചികയില് വന്ന കുതിപ്പ്. പുതിയ ജിഎസ്ടി സ്ലാബ് നിലവില് വരുമ്പോള് ടാറ്റ മോട്ടോഴ്സിന്റെ വിവിധ കാര് മോഡലുകളുടെ വിലയില് 1.55 ലക്ഷത്തിന്റെ വരെ കുറവുണ്ടാകുമെന്നാണ് വിപണി വിദഗ്ധര് പറയുന്നത്.
ഓട്ടോ ഓഹരികള്ക്ക് പുറമേ ടാറ്റ സ്റ്റീല്, റിലയന്സ്, ഹീറോ മോട്ടോകോര്പ്പ്, ജെഎസ്ഡബ്ല്യൂ സ്റ്റീല് ഓഹരികളും നേട്ടം സ്വന്തമാക്കി. അതേസമയം ടിസിഎസ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന് പെയിന്റ്സ് ഓഹരികള് നഷ്ടം നേരിട്ടു.
Content Highlights: auto stocks rise ups in stock market