ആത്യാഡംബരത്തിന്റെ അവസാന വാക്കുകളിൽ ഒന്നാണ് പോർഷെ. പലരുടെയും സ്വപ്നവാഹനങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്ത്യയിലെ പോർഷെ ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് പോർഷയുടെ ലേറ്റസ്റ്റ് ടെയ്കാൻ 4എസ് ബ്ലാക്ക് എഡിഷൻ ഒടുവിൽ ഇന്ത്യയിൽ എത്തി. 2.07 കോടി രൂപയാണ് ടെയ്കാൻ 4എസ് ബ്ലാക്ക് എഡിഷൻ എക്സ്-ഷോറൂം വില.
ഓപ്ഷണൽ പാക്കേജുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ വില വീണ്ടും വർധിക്കും. നിലവിൽ വിപണിയിലുള്ള സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 11 ലക്ഷം രൂപ കൂടുതലാണ് കാറിന്റെ വില. കയെൻ ബ്ലാക്ക് എഡിഷന് സമാനമായി സ്റ്റാർഡേർഡ് പതിപ്പുമായി വലിയ മാറ്റമാണ് ടെയ്കാൻ 4എസിനും നൽകിയിരിക്കുന്നത്.
എക്സ്റ്റീരിയർ ഡിസൈനിലും ഇന്റീരിയർ ഡിസൈനിലും വിവിധ ഭാഗങ്ങളിൽ ഹൈ-ഗ്ലോസ് ബ്ലാക്ക് ഫിനിഷ് വാഹനത്തിന് നൽകുന്നുണ്ട്. ആപ്രോൺ, സൈഡ് സ്കർട്ടുകൾ, റിയർ ഡിഫ്യൂസർ, ഛഞഢങന്റെ താഴ് ഭാഗം എന്നിവ ഇതിൽപ്പെടും. ബ്രാൻഡ് ബാഡ്ജുകളും ലെറ്ററിംഗും ബ്ലാക്കിലാണ്. പൂർണ്ണമായും കറുത്ത നിറത്തിൽ കാണുന്നതിന്, 21 ഇഞ്ച് എയറോഡൈനാമിക് വീലുകൾക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്.
ബ്ലാക്ക്, വൈറ്റ്, ജെറ്റ് ബ്ലാക്ക് മെറ്റാലിക്, ഐസ് ഗ്രേ മെറ്റാലിക്, വോൾക്കാനോ ഗ്രേ മെറ്റാലിക്, ഡോളമൈറ്റ് സിൽവർ മെറ്റാലിക്, ജെന്റിയൻ ബ്ലൂ മെറ്റാലിക്, കാർമൈൻ റെഡ്, പ്രൊവൻസ് (ഇളം പർപ്പിൾ ഷേഡ്), നെപ്റ്റിയൂൺ ബ്ലൂ, ഫ്രോസൺബെറി മെറ്റാലിക് (പിങ്ക് ടോൺ), ഫ്രോസൺബ്ലൂ മെറ്റാലിക്, പർപ്പിൾ സ്കൈ മെറ്റാലിക് എന്നിവയുൾപ്പെടെ 13 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് ടെയ്കാൻ 4എസ് ബ്ലാക്ക് എഡിഷൻ വരുന്നത്.
പനോരമിക് സൺറൂഫ്, 360-ഡിഗ്രി കാമറ, ADAS സ്യൂട്ട്, 14-വേ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, 710W 14-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. 0-100kph വേഗത കൈവരിക്കാൻ 3.7 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: Porsche Taycan 4S Black Edition arrives in India Priced at just 2.07 crore