ഒറ്റ ചാർജിൽ 490 KM , വില 17 ലക്ഷം മാത്രം; കിയയുടെ പുതിയ ഇവി കാർ ഇന്ത്യയിൽ

വെറും 8.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും

ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ ഡ്രൈവ് ചെയ്യാവുന്ന കാർ പുറത്തിറക്കി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇലക്ട്രിക് എംപിവി.

കാരൻസ് ക്ലാവിസ് ഇ വി എന്നാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ കാറിന് പേര് നൽകിയിരിക്കുന്നത്. 17.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്-ഷോറൂം വില. വാഹനത്തിന്‍റെ ടോപ്പ് മോഡലിൽ 24.49 ലക്ഷം രൂപ വരെയും വിലവരും.

കാറിൽ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഉണ്ടാവുക. ഇതിൽ 42kWh ഉം 51.4kWh ഉം ബാറ്ററികൾ ഉൾപ്പെടുന്നു. 42kWh ന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 404 കിലോമീറ്റർ സഞ്ചരിക്കാനും 51.4kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 490 കിലോമീറ്റർ സഞ്ചരിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഇന്ത്യൻ വിപണിയിൽ, ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി തുടങ്ങിയ മോഡലുകളുമായായിരിക്കും മത്സരം.

വെറും 8.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും എന്നും നിർമാതാക്കൾ പറയുന്നു. സുരക്ഷയ്ക്കായി 6-എയർബാഗുകൾ, എഡിഎഎസ് ലെവൽ-2, ഇഎസ്‍സി, ടിപിഎംഎസ്, 360-ഡിഗ്രി ക്യാമറ, i-പെഡൽ സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സവിശേഷതകളുംനൽകിയിട്ടുണ്ട്.

ഐവറി സിൽവർ മാറ്റ്, ഗ്ലേസിയർ വൈറ്റ് പേൾ, പെർട്ടർ ഒലിവ്, ഓറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് പുതിയ കിയ ഫാമിലി ഇലക്ട്രിക് കാർ എത്തുന്നത്.

Content Highlights: kia carens clavis ev; 490 KM on a single charge, price only 17 lakhs;

To advertise here,contact us