യാത്രകളെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് യാത്രാസുഖവും. ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന് പലപ്പോഴും 5 സീറ്റർ കാറുകളിലെ യാത്ര അത്ര സുഖകരമാവില്ല. എന്നാൽ 7 സീറ്റർ വാങ്ങാമെന്ന് കരുതിയാൽ പലപ്പോഴും ബേസ് മോഡലിന് തന്നെ വലിയ വിലയായിരിക്കും. എന്നാലിതാ ബേസ് മോഡലുകളുടെ റേറ്റിൽ കിടിലൻ 7 സീറ്ററുമായി എത്തിയിരിക്കുകയാണ് കിയ.
പ്രീമിയം ലുക്കും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന കിയയുടെ കാരൻസ് ക്ലാവിസിന്റെ ഗ്ലോബൽ ലോഞ്ചിങ് ഇന്ന് ഇന്ത്യയിൽ നടന്നു. കിയ ഇവി5 എസ്യുവികളോട് സാമ്യമുള്ള കിയ കാരൻസ് ക്ലാവിസിന് 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് വില. പുതിയ സിറോസ് എസ് യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിയ കാരൻസ് ക്ലാവിസിന്റെ ഇന്റീരിയർ തയ്യാറാക്കിയിരിക്കുന്നത്.
കാരൻസിന്റെ ഒരു ഫെയ്സ് ലിഫ്റ്റ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാരൻസിന് മുകളിലായി പുതിയ ഒരു പ്രീമിയം മോഡലായിരിക്കും കാരൻസ് ക്ലാവിസെന്ന് കിയ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണത്തോടുകൂടിയ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ, സ്റ്റാർമാപ്പ് എൽഇഡി കണക്റ്റഡ് ടെയിൽലാമ്പുകൾ, 17 ഇഞ്ച് ക്രിസ്റ്റൽ-കട്ട്, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സാറ്റിൻ ക്രോം ഫിനിഷുള്ള ഫ്രണ്ട് & റിയർ സ്കിഡ് പ്ലേറ്റുകൾ എന്നിവ വണ്ടിയുടെ പ്രത്യേകതയാണ്.
8 കളറുകളിലാണ് പുതിയ കിയ കാരൻസ് ക്ലാവിസ് ലഭ്യമാവുക. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിങ്ങനെയാണിത്.
HTE, HTE(O), HTK, HTK+, HTK+(O), HTX & HTX+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് ഇന്ത്യയിൽ കിയ കാരൻസ് ക്ലാവിസ് എത്തുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകളും വാഹനത്തിനുണ്ട്. സാധാരണ കാരൻസിലെ അതേ പവർട്രെയിൻ സജ്ജീകരണം പുതിയ കിയ കാരൻസ് ക്ലാവിസിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ക്ലച്ച്ലെസ് മാനുവൽ (iMT) 6സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് കിയ കാരൻസ് ക്ലാവിസിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.
Content Highlights: 7 seater new Kia Carens Clavis has arrived in India