സ്‌കോഡയുടെ രണ്ടാം തലമുറ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാകിന്റെ വില ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാകിന്റെ ഇന്ത്യയിലെ വില ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ. രണ്ടുമാസത്തിനകം കോഡിയാക് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടു വകഭേദങ്ങളിലായാണ് മോഡല്‍ പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌ലൈന്‍, ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടുവകഭേദങ്ങളാണ്.

ആദ്യ വേരിയന്റില്‍ പൂര്‍ണ്ണമായും കറുത്ത ഫ്രണ്ട് ഗ്രില്‍, കറുത്ത ഔട്ട്സൗണ്ട് റിയര്‍ വ്യൂ മിററുകള്‍, സവിശേഷമായ അലോയ് വീലുകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ അടക്കം നിരവധി മറ്റു സവിശേഷതകളുമായാകാം ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ വിപണിയില്‍ എത്തുക. ഇത് ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റിന് പ്രീമിയം ലുക്ക് നല്‍കും.

188 BHP യും 320 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു.

Also Read:

Business
വീണ്ടും കുതിപ്പ് തുടങ്ങി; സ്വര്‍ണവില തിരിച്ചുകയറുന്നു

13 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 എഡിഎഎസ്, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാകാം കോഡിയാക്കിന്റെ മറ്റു സവിശേഷതകള്‍.

ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി കാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ അടക്കം നിരവധി സുരക്ഷാ സംവിധാനങ്ങളുമായി എസ് യുവി പുറത്തിറങ്ങാനാണ് സാധ്യത. മെച്ചപ്പെട്ട സംരക്ഷണത്തിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (എഡിഎഎസ്) ഇതില്‍ സജ്ജീകരിച്ചിരിക്കും.

Content Highlights: skoda kodiaq launch in april

To advertise here,contact us