കരുത്തുറ്റ ബാറ്ററി പായ്ക്കുമായി ബിവൈഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി; വിശദാംശങ്ങള്‍

പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി

പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി. സീലിയന്‍ 7 എന്ന പേരിലാണ് വാഹനം പുറത്തിറക്കുന്നത്. വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കും. നിരവധി സവിശേഷതകള്‍ നിറഞ്ഞ ഈ എസ്‌യുവി നാല് ഷേഡുകളിലാകും വരികയെന്നാണ് റിപ്പോർട്ട്. ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. സീലിയന്‍ 7 ന്റെ എക്സ്-ഷോറൂം വില 45 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 60 ലക്ഷം രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

82.56 kWh ബാറ്ററി പായ്ക്കാണ് ഇതിന് കരുത്തുപകരുക. ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 523 bhp ഉം 690 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന AWD ആണ് ടോപ്പ് പെര്‍ഫോമന്‍സ് വേരിയന്റ്. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വേരിയന്റിന് കഴിയും.

Also Read:

Tech
'200 കോടിയിലധികം വാട്‌സ്ആപ്പ് അക്കൗണ്ട് വിവരങ്ങൾ ചോർന്നു';ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 12-സ്പീക്കര്‍ ഡൈനാഡിയോ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, എന്‍എഫ്‌സി അധിഷ്ഠിത കാര്‍ കീ, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി ക്യാമറ, 11 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മഴ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍-2 ADAS എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

Content Highlights: byd sealion 7 to be launched in india tomorrow

To advertise here,contact us