ഹ്യുണ്ടായിയുടെ പുതിയ ഐറ്റമെത്തി; ഏറ്റവും ചെറിയ എസ്‌യുവിയുടെ പുതിയ മോഡല്‍, ആകർഷകമായ ഫീച്ചറുകള്‍

ഏറ്റവും ചെറിയ എസ് യു വിയായ എക്സ്റ്ററിന്റെ 2025 മോഡല്‍ പുറത്തിറക്കി

മുന്‍നിര നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വിപണിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇപ്പോഴിതാ ഹ്യൂണ്ടായിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ എക്സ്റ്ററിന്റെ 2025 മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിരവധി സവിശേഷതകളോട് കൂടിയാണ് ഈ എക്സ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

Also Read:

Auto
വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; നിരവധി സവിശേഷതകളുമായി പുതുതലമുറ കിയ സെല്‍റ്റോസിനെത്തുന്നു

പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീ, ഡ്യുവല്‍ ക്യാമറ ഡാഷ്‌ക്യാം, സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍ ആണ്. കൂടാതെ ആന്‍ഡ്രോയിഡ് ഓട്ടോ, ഫുള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. കൂടുതല്‍ സേഫ്റ്റി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് , റിയര്‍ ക്യാമറ, തുടങ്ങിയവയും പ്രധാനമാണ്.

എക്സ്റ്റര്‍ സീരീസിലെ 1.2 പെട്രോള്‍ S എംടി വേരിയന്റിന് 7.73 ലക്ഷം രൂപയാണ് വില. ടോപ് സ്പെക് 1.2 ബൈ-ഫ്യുവല്‍ പെട്രോള്‍ ഡ്യുവല്‍ CNG SX ടെക് MT മോഡലിന് 9.53 ലക്ഷം രൂപയും എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന പെട്രോള്‍ SX ടെക് വേരിയന്റ് 9.18 ലക്ഷം രൂപയുമാണ് വില.

Content Highlights: Hyundai Exter gets new variants

To advertise here,contact us