ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്കുള്ള സമിതികള്‍ക്കാണ് രൂപം നല്‍കിയത്.
ഗോവ സ്ക്രീനിങ് കമ്മിറ്റിയില്‍ ഷാഫി പറമ്പിലും മണിപ്പൂര്‍ സ്ക്രീനിങ് കമ്മിറ്റിയില്‍ ഹൈബി ഈഡന് എംപിയും അംഗമാകും. ഉത്തര്‍പ്രദേശിലെ കമ്മിറ്റിയുടെ അധ്യക്ഷനായി അജയ് മാക്കനെ നിയമിച്ചു. അസ്ലം ഷെയ്ഖും ബി വി ശ്രീനിവാസും അംഗങ്ങളായിരിക്കും. പഞ്ചാബ് കമ്മിറ്റിയുടെ അധ്യക്ഷനായി സിരിവെല്ല പ്രസാദിനെയും നിയമിച്ചു. സച്ചിന് സാവന്തും നിവേദിത് ആല്‍വയും അംഗങ്ങളാണ്.
ഉത്തരാഖണ്ഡില്‍ ദീപ ദാസ്മുന്‍ഷി അധ്യക്ഷയായ കമ്മിറ്റിയില്‍ അനില്‍ ചൗധരിയും പാല് ഭായ് അംബാലിയയും അംഗങ്ങളാകും. ഗോവയില്‍ കെ ജെ ജോര്‍ജ് അധ്യക്ഷനാകും. സതേജ് ഡി പാട്ടീലും ഷാഫി പറമ്പിലുമാണ് അംഗങ്ങളാവുന്നത്. മണിപ്പൂരില്‍ ബി എം സന്ദീപിനാണ് അധ്യക്ഷ ചുമതല. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് നടപടികള്‍ക്കാണ് ഈ കമ്മിറ്റികള്‍ നേതൃത്വം നല്‍കുക.
Content Highlights: Congress has announced screening committees for assembly elections in five states, with Shafi Parambil named to the Goa panel and Hibi Eden appointed to the Manipur committee