ചണ്ഡീഗഡ്: സംസ്ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഏത് പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കുന്നതിനുള്ള ചുമതല പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെ ഏല്‍പ്പിച്ചതായി അകാലിദള്‍ നേതാവ് ദല്‍ജിത് സിംഗ് ചീമ അറിയിച്ചു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിരോമണി അകാലിദളും ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തീരുമാനം. സഖ്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ബാദല്‍ എടുക്കുമെന്ന് ചീമ പറഞ്ഞു.
മുന്‍പ് ഈ പ്രാദേശിക പാര്‍ട്ടിയുമായി ഏര്‍പ്പെട്ടിരുന്ന സീറ്റ് വിഭജന കരാറിനെ അപേക്ഷിച്ച്, ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനുയോജ്യമായ സമയത്ത് സഖ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പാര്‍ട്ടി ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. ലഹരിവിരുദ്ധ പ്രചാരണവും മതപരിവര്‍ത്തനത്തിനെതിരായ നിലപാടുമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണ്.
മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് 2020-ല്‍ ശിരോമണി അകാലിദള്‍ (SAD) ബന്ധം വിച്ഛേദിക്കുന്നതിന് മുന്‍പ്, പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളില്‍ 23 എണ്ണത്തില്‍ അകാലിദളിന്റെ സഖ്യകക്ഷിയായാണ് ബിജെപി മത്സരിച്ചിരുന്നത്. ഈ കാര്‍ഷിക നിയമങ്ങള്‍ പിന്നീട് പിന്‍വലിക്കപ്പെട്ടിരുന്നു. അകാലിദളില്‍ നിന്ന് പിരിഞ്ഞുപോയ വിഭാഗമായ 'എസ്എഡി (പുനര്‍ സുര്‍ജിത്)' -നെയും ബിജെപി തങ്ങളുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയേക്കും.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിക്ക് 18 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു. അതേസമയം ശിരോമണി അകാലിദളിന് ലഭിച്ചത് 13 ശതമാനത്തിലധികം വോട്ടുകള്‍ മാത്രമാണ്. ഒരു കാലത്ത് ശക്തമായ പ്രാദേശിക ശക്തിയായിരുന്ന സുഖ്ബീര്‍ സിംഗ് ബാദല്‍ നയിക്കുന്ന ഈ പാര്‍ട്ടിക്ക്, 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് വന്നതോടെ വലിയ തിരിച്ചടി നേരിടേണ്ടി വന്നു.കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരിക്കുന്ന, പല കക്ഷികളായി വിഭജിക്കപ്പെട്ട പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തില്‍, സഖ്യത്തിന് അനുകൂലമായി വോട്ടുകള്‍ ഏകീകരിക്കാനായാല്‍ അത് അധികാരത്തിനായി മത്സരിക്കുന്ന ശക്തമായ ഒരു മുന്നണിയായി മാറുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
Content Highlights: Shiromani Akali Dal leader Daljit Singh Cheema has announced that party president Sukhbir Singh Badal has been authorised to decide on alliances with any political party in the interest of Punjab. The decision comes amid speculation about a possible alliance between the Shiromani Akali Dal and the Bharatiya Janata Party ahead of the Punjab Assembly elections. Cheema clarified that the final decision on any alliance will rest with Badal.