തമിഴ്നാട്ടിൽ ദീപാവലി രാത്രിയിൽ കൊലപാതക പരമ്പര: സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം,ഡമ്മി സിഎമ്മെന്ന് ഉദയനിധി

റീൽ ചിത്രീകരിക്കാനായി റോഡിൻ്റെ നടുവിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ഒരു സംഘം ആളുകൾ പോലീസ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽകുമാറിനെ തല്ലിക്കൊന്നു.

ചെന്നൈ: തമിഴ്നാട്ടിൽ ദീപാവലി രാത്രിയിൽ കൊലപാതക പരമ്പര. തിരുച്ചിറപ്പള്ളിയുടെ പ്രാന്തപ്രദേശത്തുള്ള സമയപുരം ടോൾ പ്ലാസയ്ക്ക് സമീപം രണ്ട് കൗമാരക്കാരെ അജ്ഞാതരായ ആക്രമികൾ വെട്ടിക്കൊന്നു. ബന്ധുക്കളായ വിശാലും (17) രാഹുലു(17)മാണ് കൊല്ലപ്പെട്ടതെന്ന് ട്രിച്ചി ജില്ലാ പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നരയോടെയാണ് നടക്കാനിറങ്ങിയ ഇവരെ അജ്ഞാതസംഘം വെട്ടികൊലപ്പെടുത്തിയത്. വഴിയാത്രക്കാരാണ് വിവരം സമയപുരം പൊലീസിൽ അറിയിച്ചത്. വിശാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ജീവൻ നഷ്ടപ്പെട്ടത്.

മറ്റൊരു സംഭവത്തിൽ, ഇരുങ്ങല്ലൂരിനടുത്ത് പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ഇരുപതുകാരനെ കൊലപ്പെടുത്തിയത്. ചെന്നൈയിലെ ഒരു സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനായ ക്രിസ്റ്റഫർ എന്ന യുവാവിനെ ഇരുമ്പ് സ്പാനർ ഉപയോഗിച്ചാണ് കുത്തിക്കൊന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മൂന്ന് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

അതേസമയം തേനി അല്ലിനഗരത്തിലെ സമധർമ്മപുരത്ത് റീൽ ചിത്രീകരിക്കാനായി റോഡിൻ്റെ നടുവിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ഒരു സംഘം ആളുകൾ പൊലീസ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽകുമാറിനെ തല്ലിക്കൊന്നു. രാത്രി പത്തരയോടെയാണ് സംഭവം. ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞത് അവർ അവഗണിച്ചപ്പോൾ സെന്തിൽകുമാർ തന്റെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്ത് ഓഫീസിലേക്ക് അയച്ചു. ഇതിൽ പ്രകോപിതരായ സംഘം അദ്ദേഹത്തെ മർദ്ദിച്ചു. ബോധരഹിതനായി വീണ അദ്ദേഹത്തെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തേനി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തേനി പൊലീസ്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്.

இந்த சோப்ளாங்கி ஆட்சியில் நேற்று ஒரே நாளில் மட்டும் காவலர் உட்பட 9 பேர் கொல்லப்பட்டுள்ளார்கள் - பண்டிகை நாளில் பட்டாசு சத்தத்தைவிட பட்டா கத்திகளின் சத்தமே அதிகம் கேட்கும் அளவுக்கு கேடுகெட்ட ஆட்சியை நடத்திக் கொண்டிருக்கும் இந்த Dummy CM-ஐ வன்மையாக கண்டிக்கிறேன்.Dummy CM, ஆய்வு செய்கிறேன் என்று சிறைக்குப் போனால் கைதிகள் தப்பிக்கிறார்கள் - காவல் நிலையங்களுக்குப் போனால் காவலர்கள் கொலையாகிறார்கள்.இந்த மூடர் கூட்டத்தின் ஆட்சியில் மக்களுக்கும் பாதுகாப்பு இல்லை – அவர்களை காக்க வேண்டிய காவலர்களுக்கும் Safety இல்லை. கோரிக்கையோடு சென்றவரை துணை சபாநாயகரே அடித்து விரட்டுவதும் பின் மிரட்டி வீடியோ வெளியிட வைப்பதும் – தமிழ்நாடு இதுவரை பார்த்திடாத கேவலம்.ஆய்வு செய்தேன் – ஆபிஸரை நியமித்தேன் என்றும் – தி.மு.க – தி.மு.க என்றும் - இன்னும் எத்தனை நாள் மக்களை ஏமாற்றுவார் இந்த அட்டக்கத்தி சி.எம்?தமிழ்நாட்டு மக்கள் சிந்தும் கண்ணீருக்கும் – ரத்தத்துக்கும் இந்த சர்க்கஸ் ஆட்சியாளர்கள் பதில் சொல்லும் நாள் வெகு தொலைவில் இல்லை.

ഒറ്റ രാത്രിയിലെ ഈ കൊലപാതകങ്ങൾ സംസ്ഥാന സർക്കാരിന് വലിയ തലവേദനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാന തകർച്ചയിൽ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. വിജയിയെ ഡമ്മി സി എം എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൽ 'സർക്കസ് ഭരണാധികരികൾ ജനങ്ങളോട് മറുപടി പറയേണ്ട ദിവസം വിദൂരമല്ലെ'ന്നാണ് വ്യക്തമാക്കി.

Content Highlights: Nine people were killed in separate incidents across Tamil Nadu on Diwali night. The killing of a police officer in Theni has intensified criticism of the state's law and order situation, with the opposition targeting Chief Minister Vijay

To advertise here,contact us