കോണ്‍ഗ്രസിനേക്കാള്‍ 12 ഇരട്ടി; സംഭാവനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍, ഇടിവ് നേരിട്ട് കോൺഗ്രസ്

കോണ്‍ഗ്രസിന് ലഭിക്കുന്ന വന്‍കിട സംഭാവനകളില്‍ വന്‍ ഇടിവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ലഭിക്കുന്ന വന്‍കിട സംഭാവനകളില്‍ രാജ്യത്തെ ഭരണകക്ഷിയായ ബിജെപി ബഹുദൂരം മുന്നിലെന്ന് റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംഭാവനയായി ലഭിച്ചത് 6,074.02 കോടി രൂപയാണ്. 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച തുകകളുടെ കണക്കാണിത്. അതായത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനേക്കാള്‍ 12 ഇരട്ടിയാണ് ഇതെന്നാണ് കണക്ക്. കഴിഞ്ഞ 12 സാമ്പത്തിക വര്‍ഷങ്ങളിലേയും കണക്കില്‍ ബിജെപി തന്നെയാണ് മുന്നില്‍. എന്നാല്‍ ബിജെപിയുടെ 2025-26 വര്‍ഷത്തെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കോണ്‍ഗ്രസിന് ലഭിക്കുന്ന വന്‍കിട സംഭാവനകളില്‍ വന്‍ ഇടിവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025-26 സാമ്പത്തിക വര്‍ഷം 20,000ത്തിന് മുകളിലുള്ള സംഭാവനകള്‍ 75 ശതമാനമായി കുറഞ്ഞു. 130.69 കോടിയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത്. 2024-25ല്‍ ഇത് 517.39 കോടിയായിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് 2025-26 വര്‍ഷത്തിലായിരുന്നു. അതിന് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനം ഇടിവായിരുന്നു സംഭാവനയില്‍ ഉണ്ടായത്.

സ്റ്റാര്‍ സിമന്റ് 5 കോടിയും സജ്ജന്‍ ഭജങ്ക 4കോടിയും പ്രേംകുമാര്‍ ഭജങ്ക രണ്ട് കോടിയുമാണ് കോണ്‍ഗ്രസിന് സംഭാവനയായി നല്‍കിയിരിക്കുന്നത്. 2020-21ല്‍ 74.52 കോടി രൂപയും, 2021-22ല്‍ 95.46 കോടി രൂപയും, 2022-23ല്‍ 79.92 കോടി രൂപയുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ചെറിയ സംഭാവനകള്‍, അംഗത്വ ഫീസ്, കൂപ്പണ്‍ കളക്ഷനുകള്‍, പലിശ എന്നിവ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ മൊത്തം വരുമാനത്തില്‍ സംഭാവന റിപ്പോര്‍ട്ട് പ്രതിഫലിക്കില്ല. 2025-26 ലെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല.

Content Highlights: A report states that India's ruling Bharatiya Janata Party (BJP) receives substantially higher amounts in large political contributions than other political parties

To advertise here,contact us