ഇന്ത്യക്കാർക്ക് ദീപാവലി ആശംസകളുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ പ്രതിനിധി

സന്തോഷത്തിന്റെയും പ്രകാശത്തിന്റെയും ഉത്സവമാണ് ദീപാവലിയെന്ന് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനയിയുടെ ഇന്ത്യന്‍ പ്രതിനിധി ഡോ. അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. ആഗ്രയിലെ 'ഷഹീദ്-ഇ-സാലിസ്' ദര്‍ഗയിലെ നാലുദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. സന്തോഷത്തിന്റെയും പ്രകാശത്തിന്റെയും ഉത്സവമാണ് ദീപാവലിയെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യയും ഇറാനും കൂടുതല്‍ പുരോഗതി കൈവരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഫത്താലിയും ദീപാവലി ആശംസകള്‍ നേര്‍ന്നു. ഇരുട്ടിനു മേല്‍ വെളിച്ചത്തിന്റെയും അജ്ഞതയ്ക്കു മേല്‍ അറിവിന്റെയും വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ദീപാവലിയെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യ-ഇറാന്‍ ബന്ധത്തെയും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് ദീപാവലി ആഘോഷങ്ങള്‍ നടക്കുകയാണ്. വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. വിദേശത്തുള്ള ഇന്ത്യന്‍ എംബസികളിലും പ്രത്യേക ദീപാവലി പരിപാടികള്‍ സംഘടിപ്പിച്ചു.

Content Highlights: Iran's Supreme Leader's representative in India, Dr Abdul Majid Hakim Elahi, and Iranian Ambassador Mohammad Fathali extended Diwali greetings to the people of India. Highlighting the festival's message of light, knowledge and prosperity, they also emphasized the longstanding cultural and historical ties between India and Iran

To advertise here,contact us